News

നഷ്ടപ്പെട്ട 4 മൊബൈൽ ഫോണുകൾ കണ്ടെത്തിനൽകി പന്തളം പോലീസ്

നഷ്ടപ്പെട്ട 4 മൊബൈൽ ഫോണുകൾ ഉടമകൾക്ക് പന്തളം പോലീസ് കണ്ടെത്തി നൽകി. സി ഇ ഐ ആർ പോർട്ടലിൽ ( സെൻട്രൽ എക്യുപ്പ്മെന്റ് ഐഡന്റിറ്റി രജിസ്റ്റർ ) രജിസ്റ്റർ ചെയ്ത പരാതികളിലാണ് ഉടനടി ഫലം കണ്ടത്. ഫോൺ നഷ്‍ടപ്പെടുന്നവർ സൈബർ സെല്ലിലോ അതതു പോലീസ് സ്റ്റേഷനിലോ പരാതി നൽകിയശേഷം രസീത് പ്രകാരം ഈ പോർട്ടലിൽ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യണം. പോലീസിന്റെ സൈബർ ഹെല്പ് ഡസ്ക് തുടർന്നു നടത്തുന്ന അന്വേഷണത്തിൽ ആരുടെ ഉപയോഗത്തിലാണ് ഉള്ളതെന്ന് കണ്ടെത്തി ഉടമകൾക്ക് തിരികെ ഏൽപ്പിക്കും. ഫോണുകളുടെ ഐ എം ഇ നമ്പർ അടിസ്ഥാനമാക്കിയാണ് അന്വേഷണം നടത്തുക. ജില്ലാ പോലീസ് സൈബർ സെൽ ഉൾപ്പെടെ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഈ സംവിധാനം നിലവിലുണ്ട്. പന്തളം പോലീസ് സ്റ്റേഷനിൽ സി പി ഒ വിഭീഷാണ് നഷ്ടപ്പെട്ട 4 മൊബൈൽ ഫോണുകൾ പോർട്ടലിന്റെ സേവനം പ്രയോജനപ്പെടുത്തി കണ്ടെത്തിയത്. ഇന്ന് ഇവ ഉടമകളെ വിളിച്ചുവരുത്തി എസ് എച്ച് ഒ ടി ഡി പ്രജീഷിന്റെയും മറ്റുദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ കൈമാറി.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page