News

റാന്നി തോട്ടമൺ ഓർത്ത്‌ഡോക്സ് വലിയ പള്ളിയുടെ കുരിശ്ശടിയിൽ കഴിഞ്ഞ രാത്രിയിൽ മോഷണശ്രമം

റാന്നി തോട്ടമൺ ഓർത്ത്‌ഡോക്സ് വലിയ പള്ളിയുടെ കുരിശ്ശടിയിൽ കഴിഞ്ഞ രാത്രിയിൽ മോഷണശ്രമം.പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലൂടെ വാഹനങ്ങൾ തലങ്ങുംവിലങ്ങും പോകുമ്പോൾ ഒരു കൂസലും ഇല്ലാതെയാണ് മോഷണം നടത്തുന്നത്. ഭണ്ഡാരപ്പെട്ടി തകര്‍ക്കാനായി സമീപത്തെ കല്‍വിളക്ക് ഇളക്കി എടുക്കാന്‍ ശ്രമിക്കവെ അത് താഴെ വീണതോടെ ഓടി രക്ഷപ്പെടുകയായിരുന്നു. മോഷണശ്രമത്തിന്‍റെ സിസിടിവി ഉണ്ടായിട്ടുകൂടി ഒരു മടിയും കൂടാതെയാണ് മോഷണം നടത്തുന്നത്.മഴയില്‍ ജനങ്ങളുടെ ശ്രദ്ധ കുറയുന്നത് മോഷ്ടാക്കള്‍ക്ക് അനുഗ്രഹമാവുകയാണ്.ജനങ്ങള്‍ വളരെ ജാഗ്രതയോടെ കൂടി രാത്രി സമയം കഴിയണമെന്നാണ് ഈ സംഭവം വെളിവാക്കുന്നത്

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page