News

റാന്നിയിൽ കനത്ത മഴ തുടരുന്നതിനിടെ മഴകെടുതികളും ആയതോടെ ജനങ്ങള്‍ ആശങ്കയിലായി

റാന്നിയിൽ കനത്ത മഴ തുടരുന്നതിനിടെ മഴകെടുതികളും ആയതോടെ ജനങ്ങള്‍ ആശങ്കയിലായി.പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ ഉതിമൂടിന് സമീപം വീടിന്‍റെ സംരക്ഷണഭിത്തി റോഡിലേക്ക് ഇടിഞ്ഞുവീണു.ഞായറാഴ്ച രാത്രി മന്ദിരം ജംങ്ഷന് സമീപം മര്‍ത്തോമ്മ പള്ളിയുടെ പാരീഷ് ഹാളിന് സമീപം 11കെ.വിയും എല്‍.ടി ലൈനും കടന്നു പോകുന്ന വൈദ്യുതി തൂണ്‍ ഒടിഞ്ഞുതൂങ്ങി.സമീപത്തെ മരത്തിലേക്ക് ചാഞ്ഞു നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി.മരത്തിലേക്ക് ചാഞ്ഞതോടെ ലൈനുകള്‍ കൂട്ടിമുട്ടി തീകത്തിയിരുന്നു. റാന്നി പഞ്ചായത്തംഗം മന്ദിരം രവീന്ദ്രൻ അറിയിച്ചതനുസരിച്ച്.സമീപത്തെ സബ് സ്റ്റേഷനില്‍ നിന്നും ജീവനക്കാരെത്തി വൈദ്യുതി ലൈന്‍ കട്ട് ചെയ്തു അപകടം ഒഴിവാക്കി.സമീപത്തെ തോട്ടില്‍ വെള്ളം നിറഞ്ഞതോടെ മണ്ണ് ഒഴുകി പോയതാണ് തൂണ്‍ ഒടിയാന്‍ കാരണമെന്നാണ് നിഗമനം.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page