News

പിഎസ്‌സി അഭിമുഖം/ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം/റാങ്ക് പട്ടിക റദ്ദായി/അക്രെഡിറ്റഡ് എഞ്ചിനീയര്‍ പരിശീലനം/ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍/ഇംഗ്ലീഷ് ഭാഷാ പരിശീലനം/ക്വട്ടേഷന്‍/കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

അക്രെഡിറ്റഡ് എഞ്ചിനീയര്‍ പരിശീലനം

പട്ടികജാതി വികസന വകുപ്പില്‍ അക്രെഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സീയര്‍ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ എഞ്ചിനീയറിംഗില്‍ ബി-ടെക് /ഡിപ്ലോമ /ഐടിഐ വിദ്യാഭ്യാസ യോഗ്യതയുളള പട്ടിക വിഭാഗക്കാര്‍ക്കാണ് അവസരം. പ്രായപരിധി 21-35.  മുന്‍ വര്‍ഷങ്ങളില്‍ പരിശീലനം നേടിയവരെ പരിഗണിക്കില്ല. പരിശീലന കാലാവധി ഒരുവര്‍ഷം. പ്രതിമാസ ഓണറേറിയം 18,000. നിശ്ചിത മാതൃകയിലുളള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഫോട്ടോ സഹിതം  ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ മെയ്  20ന് വൈകിട്ട് അഞ്ചിന്  മുമ്പ്  സമര്‍പ്പിക്കണം. അപേക്ഷ ഫോം ജില്ലാ/ബ്ലോക്ക്/മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്ന് ലഭിക്കും.  ഫോണ്‍ :0468 2322712.

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍

ബ്രോഡ്കാസ്റ്റ് എഞ്ചിനിയറിംഗ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത ബിരുദം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത പ്ലസ് ടു), ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത എസ് എസ് എല്‍ സി) കോഴ്സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍/ റഗുലര്‍/ പാര്‍ട്ട് ടൈം ബാച്ചുകള്‍.
ഫോണ്‍: 7994449314

ഇംഗ്ലീഷ് ഭാഷാ പരിശീലനം

 കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ 15 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ബേസിക്ക് പ്രൊവിഷ്യന്‍സി കോഴ്‌സ് ഇന്‍ ഇംഗ്ലീഷിന് പ്രവേശനം ആരംഭിച്ചു.
സ്‌പോക്കണ്‍ ഇംഗ്ലീഷ്, ഗ്രാമര്‍, ഇന്റര്‍വ്യൂ ട്രെയിനിംഗ്, റെസ്യൂമേ ബില്‍ഡിങ്, മോക്ക് ഇന്റര്‍വ്യൂ, പബ്ലിക്ക് സ്പീക്കിങ് തുടങ്ങിയ മേഖലകളില്‍ വിദഗ്ധ പരിശീലനം നല്‍കും.  ഫോണ്‍ : 9495999688.

റാങ്ക് പട്ടിക റദ്ദായി

ജില്ലയിലെ പോലീസ് സര്‍വീസില്‍ (കെഎപി മൂന്ന്) ഹവില്‍ദാര്‍ (എപിബി)(പട്ടികവര്‍ഗക്കാര്‍ക്കു
ളള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്) (കാറ്റഗറി നമ്പര്‍ 481/2021) തസ്തികയിലേക്ക് 2024 മാര്‍ച്ച് 22 ന് നിലവില്‍വന്ന റാങ്ക് പട്ടിക (റാങ്ക് ലിസ്റ്റ് നമ്പര്‍ 325/2024/ഡിഒഎച്ച്) യുടെ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

റാങ്ക് പട്ടിക റദ്ദായി

ജില്ലയിലെ പൊതുമരാമത്ത് വകുപ്പിലെ (ഇലക്ട്രിക്കല്‍ വിഭാഗം) ലൈന്‍മാന്‍ (പട്ടികവര്‍ഗക്കാര്‍ക്കു
ളള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്) (കാറ്റഗറി നമ്പര്‍ 118/2020) തസ്തികയിലേക്ക് 2022 മാര്‍ച്ച് 23 ന് നിലവില്‍വന്ന റാങ്ക് പട്ടിക (റാങ്ക് ലിസ്റ്റ് നമ്പര്‍ 141/2022/ഡിഒഎച്ച്) യുടെ കാലാവധി  പൂര്‍ത്തിയാക്കിയതിനാല്‍ റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

പിഎസ്‌സി അഭിമുഖം

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഫുള്‍  ടൈം ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി)(കാറ്റഗറി നമ്പര്‍ 076/24) തസ്തികയുടെ ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് മെയ് 21, 22 തീയതികളില്‍ പിഎസ്‌സി പത്തനംതിട്ട ജില്ലാ ഓഫീസില്‍ അഭിമുഖം നടത്തും. വണ്‍ടൈം വേരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം  ജനനതീയതി, ജാതി, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരകുറിപ്പ് എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0468 2222665.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ യില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (വെല്‍ഡര്‍) തസ്തികയിലേക്ക്   ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു.  ഈഴവ /ബില്ല /തീയ വിഭാഗത്തില്‍ നിന്നാണ് നിയമനം. ഇവരുടെ  അഭാവത്തില്‍ ഓപ്പണ്‍ കാറ്റഗറിയിലുളളവരെ പരിഗണിക്കും. വെല്‍ഡര്‍ ട്രേഡില്‍ എന്റ്റിസി യും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവും  അല്ലെങ്കില്‍ എന്‍എസിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം / മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള  ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും.  മെയ് 16ന് രാവിലെ 11ന് ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ പ്രിന്‍സിപ്പല്‍ മുമ്പാകെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും പകര്‍പ്പുകളുമായി ഹാജരാകണം.   ഫോണ്‍ : 0468 2258710.
 
ക്വട്ടേഷന്‍

റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലെ  ബൊലേറോ ജീപ്പിന്റെ അറ്റകുറ്റപണിക്കായി സ്‌പെയര്‍ പാര്‍ട്‌സ് വിതരണം ചെയ്യുന്നതിന് അംഗീകൃത വര്‍ക്ഷോപ്പില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മെയ് 16 പകല്‍ മൂന്നുവരെ. ഫോണ്‍: 04735227703.

ക്വട്ടേഷന്‍

ഇടവമാസ പൂജയോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കലില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി നിയമിക്കുന്ന വിശുദ്ധി സേനാംഗങ്ങള്‍ക്ക് ആവശ്യമായ തോര്‍ത്ത്, ഓവര്‍ക്കോട്ട് എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മെയ് 14 രാവിലെ 11 വരെ. ഫോണ്‍: 04734 224827.

കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

കെ ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ അസല്‍ രേഖ പരിശോധന മെയ് 19 മുതല്‍ 26 വരെ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും മാര്‍ക്ക് ഷീറ്റ്, ഹാള്‍ ടിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.

കാറ്റഗറി  ഒന്ന്- മെയ് 19, 20ന് രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെ.
കാറ്റഗറി  രണ്ട്- മെയ് 21, 22ന് രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെ.
കാറ്റഗറി  മൂന്ന്- മെയ് 23, 24 ന് രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെ.
കാറ്റഗറി നാല്- മെയ് 26 ന് രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെ.

മസ്റ്ററിംഗ്

ജില്ലയിലെ കേരള ചുമട്ട് തൊഴിലാളി ക്ഷേമ ബോര്‍ഡിലെ അംഗങ്ങള്‍ (സ്‌കാറ്റേര്‍ഡ് വിഭാഗം) മെയ് 20 ന് മുമ്പ് മസ്റ്ററിംഗ് നടത്തണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ഫോണ്‍: 0468 2325346.

വെബ് ഡവലപ്മെന്റ് കോഴ്സ്

സംസ്ഥാന നൈപുണ്യ വികസന മിഷനായ കെഎഎസ്ഇ നേതൃത്വത്തില്‍ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ നൈപുണ്യവികസന കേന്ദ്രത്തില്‍  സൗജന്യമായി നടത്തുന്ന വെബ് ഡവലപ്മെന്റ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍: 9188910571. ഇ മെയില്‍: dsdctpta.kase@gmail.com

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page