
പെട്രോൾ പമ്പ് ജീവനക്കാരനെ സംഘം ചേർന്ന് മർദ്ദിച്ച് പണം അപഹരിച്ച പ്രതികൾ റിമാൻഡിലായി
പത്തനംതിട്ട ഓമല്ലൂരിൽ പെട്രോൾ പമ്പ് ജീവനക്കാരൻ ആയ ചെന്നീർക്കര സ്വദേശി രഞ്ജിത്തിനെ സംഘം ചേർന്ന് ഹെൽമറ്റ് കൊണ്ട് മർദ്ദിക്കുകയും കൈവശമുണ്ടായിരുന്ന പെട്രോൾ വിൽപ്പന നടത്തിയ രണ്ടായിരത്തോളം രൂപ അപഹരിക്കുകയും ചെയ്ത കേസിൽ മൂന്നു പേരെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. 1. പ്രമാടം ളാക്കൂർ സ്വദേശി പുതുപ്പറമ്പിൽ വീട്ടിൽ സൂരജ് (19) 2. ഓമല്ലൂർ അയിമാലി സ്വദേശി വിളാഹം പുരയിടം വീട്ടിൽ പ്രേംജിത്ത് പ്രസാദ് (19) 3. പത്തനംതിട്ട മണ്ണാറമല സ്വദേശി ഇലവുന്തറ പുത്തൻവീട്ടിൽ വിഷ്ണു ഭാസ്കരൻ (19) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വെളുപ്പിന് 12.30 ഓടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. രഞ്ജിത്ത് ജോലി ചെയ്യുന്ന ഓമല്ലൂരിലെ പമ്പിൽ എത്തിയ പ്രതികൾ പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ ആവശ്യപ്പെടുകയും ഇത് നൽകാൻ വിസമ്മതിച്ച രഞ്ജിത്തെ സംഘം ചേർന്ന് മർദ്ദിക്കുകയും കയ്യിൽ ഉണ്ടായിരുന്ന പണം അപഹരിക്കുകയും ആയിരുന്നു. കേസെടുത്ത പത്തനംതിട്ട പോലീസ് അടുത്തദിവസം തന്നെ മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്തു.ഇൻസ്‌പെക്ടർ SHO അരുൺ G, SI മാരായ ബിനു മോഹൻ , ബിനോയ് ബേബി , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അൽസാം , വിജേഷ് , സിവിൽ പോലീസ് ഓഫീസർമാരായ ആഷർ , അനൂപ് , അനീഷ് , സുമൻ , ജിഷ്ണു എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു.



