News

മാധ്യമപ്രവര്‍ത്തകര്‍ക്കായി കോന്നി ഇക്കോ ടൂറിസം സെന്ററില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു

പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ ആഭിമുഖ്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി കോന്നി ഇക്കോ ടൂറിസം സെന്ററില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. സതേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. ആര്‍. കമലാഹര്‍ ഉദ്ഘാടനം ചെയ്തു. സത്യസന്ധവും ഉത്തരവാദിത്ത്വപരവുമായിരിക്കണം മാധ്യമപ്രവര്‍ത്തനമെന്ന് അദ്ദേഹം പറഞ്ഞു. റാന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി കെ ജയകുമാര്‍ ശര്‍മ അധ്യക്ഷനായി. കോന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ആയുഷ് കുമാര്‍ കോറി, പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി രാഹുല്‍, ആലപ്പുഴ സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സുമി ജോസഫ്, റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി കെ രാജേഷ്, പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജെ മുഹമ്മദ് സ്വാബിര്‍, പത്തനംതിട്ട പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കുര്യന്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
 തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കൊളജ് മുന്‍ പ്രൊഫസര്‍ ഇ കുഞ്ഞികൃഷ്ണനും മീഡിയ കമ്മിറ്റി അംഗവും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ ബാലന്‍ മാധവനും ‘വനപ്രദേശത്തെ മാധ്യമപ്രവര്‍ത്തനം’ എന്ന വിഷയം അവതരിപ്പിച്ചു. കൊല്ലം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കോശി ജോണ്‍ മോഡറേറ്ററായി.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page