News

തിരുവല്ലായിൽ കെ എസ് ആർ ടി സി ബസ് ഓടിച്ചുകൊണ്ടുപോകാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിലായി

തിരുവല്ല കെ എസ് ആർ ടി സി സ്റ്റാൻഡിൽ കിടന്ന ബസ് സ്റ്റാർട്ട്‌ ചെയ്ത് ഓടിച്ച് കൊണ്ടു പോകാൻ ശ്രമിച്ച യുവാവിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കീഴ്വായ്പൂർ കുന്നന്താനം ആഞ്ഞിലിത്താനം മാമനേത്ത് വീട്ടിൽ ജെബിൻ പോൾ ( 34 )ആണ് അറസ്റ്റിലായത്. ഞായർ രാത്രി 10. 15 നാണ് ഇയാൾ ബസ് ഓടിച്ചുപോകാൻ ശ്രമിച്ചത്. സ്റ്റേഷൻ മാസ്റ്റർ പി കെ സുരേഷിന്റെ മൊഴിപ്രകാരം തിരുവല്ല പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എസ് ഐമാരായ പി എസ് സനിൽ,അനൂപ്, ഹരികൃഷ്ണൻ, സി പി ഓ ഗിരീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കെ എസ് ആർ ടി സി ജീവനക്കാരും മറ്റും ചേർന്ന് തടഞ്ഞുവച്ച ശേഷം തിരുവല്ല പോലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ എസ് ഐ പി എസ് സനിലിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനിൽ അതിക്രമിച്ചു കയറി ബസ് മോഷ്ടിച്ചു കൊണ്ടുപോകാൻ ശ്രമിച്ചതിനു കേസ് രജിസ്റ്റർ ചെയ്തു. ചോദ്യം ചെയ്തതിനെതുടർന്ന് യുവാവ് കുറ്റം സമ്മതിച്ചു, തിങ്കൾ രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. അന്വേഷണത്തിൽ ഇയാൾ കീഴ്‌വായ്‌പ്പൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് വ്യക്തമായി. ലഹളയുണ്ടാക്കിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനുമാണ് കേസ്, ഇവയിൽ ഇപ്പോൾ കോടതിയിൽ വിചാരണ നടന്നുവരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page