News

പത്തനംതിട്ട റാന്നി വെച്ചൂച്ചിറ നവോദയ വിദ്യാലയത്തിലെ മെരിറ്റ് ഡേയും,മ്യൂസിയം കോർണറിന്റെ ഉദ്ഘാടനവും ആൻ്റോ ആൻ്റണി എം.പി. ഉദ്ഘാടനം ചെയ്തു

റാന്നിവെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തിലെ മെരിറ്റ് ഡേയുടെയും മ്യൂസിയം കോർണറിന്റെയും ഉദ്ഘാടനം പത്തനംതിട്ട എം.പി ആന്റോ ആന്റണി നിർവഹിച്ചു.
മെറിറ്റ് ഡേ ചടങ്ങിൽ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ നവോദയ വിദ്യാലയങ്ങളിൽ ദേശീയതലത്തിൽ ഒന്നാമതെത്തിയ കുമാരി നിഭ എൻ പ്രഭയെയും സയൻസ് വിഷയങ്ങളിൽ ഒന്നാമത് എത്തിയ അഭിനവ് ലാലിനേയും 10 12 ക്ലാസുകളിൽ സ്കൂളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിയ കുട്ടികളെയും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ മറ്റു കുട്ടികളെയും ആദരിച്ചു. വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ഇ വി വർക്കി വാർഡ് അംഗങ്ങളായ ടി കെ ജെയിംസ്, രമാദേവി ,പ്രസന്നകുമാരി, നവോദയ പ്രിൻസിപ്പൽവി സുധീർ, വൈസ് പ്രിൻസിപ്പൽ രശ്മി, അധ്യാപികമാരായ തങ്കമണി റാണി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
പരിപാടികളിൽ വിദ്യാർത്ഥികൾക്കൊപ്പം, രക്ഷകർത്താക്കളും, സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page