News

പത്തനംതിട്ട ജില്ലാ സോഷ്യൽ പോലീസിംഗ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ ജില്ലാതല ഗാർഹികപീഡന അദാലത്ത് സംഘടിപ്പിച്ചു

കുടുംബപ്രശ്നങ്ങൾ കേൾക്കുന്നതിനും അവയ്ക്ക് പരമാവധി സത്വര പരിഹാരം നൽകുന്നതിനും പത്തനംതിട്ട ജില്ലാസോഷ്യൽ പോലീസിംഗ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ ഗാർഹികപീഡന പരാതി പരിഹാര അദാലത്ത് മൈലപ്ര സാംസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ട് –വനിതാശിശുസംരക്ഷണ സ്കീം .ജില്ലാ വനിതാസെൽ ,ജില്ലാ ലീഗൽ സർവീസ് അതോറിട്ടി,വനിതാ ശിശുസംരക്ഷണ വകുപ്പ് ,സാമൂഹ്യ നീതി വകുപ്പ് –എൻ.ജി.ഒ തുടങ്ങിയ സ്റ്റേക്ക് ഹോൾഡേഴ്സ് പങ്കാളികളായി . പരിപാടിയുടെ ഉദ്ഘാടന കർമ്മം സോഷ്യൽ പോലീസിംഗ് ഡിവിഷൻ ജില്ലാ കോർഡിനേറ്ററും പത്തനംതിട്ട അഡീഷണൽ എസ്.പി.യുമായ ബേബി.പി.വി. നിർവഹിച്ചു. പത്തനംതിട്ട സ്പെക്ഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി . വിദ്യാധരൻ കെ.എ യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ “ഗാർഹികപീഡന നിരോധനനിയമവും പ്രോയോഗികതയും“ സംബന്ധിച്ച് അഡ്വ. മുഹമ്മദ് അൻസാരി വിഷയാവതരണം നടത്തി. ജില്ലാക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. കെ.ജി.അനീഷ് സ്വാഗതം ആശംസിച്ചു. പത്തനംതിട്ട ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ . ബിനി, ജുവനൈൽ ജസ്റ്റിസ് ബോർഡ് മെമ്പർ .ഷാൻ രമേശ് ഗോപൻ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.തുടർന്ന് നടന്ന ഗാർഹിക പീഡന പരാതി പരിഹാര അദാലത്തിൽ ജില്ലയിൽ നിന്നും ലഭിച്ച വിവിധ പരാതികളിൽ 20 പരാതികൾക്ക് ശാശ്വതപരിഹാരം കണ്ടെത്താൻ കഴിഞ്ഞു.ക്രിയാത്മകമായ പരാതി പരിഹാരത്തിന് പത്തനംതിട്ട ഡി.വൈ.എസ്.പി ..ന്യു്മാൻ ,ജില്ലാ വനിതാ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഷെമിമോൾ കെ.ആർ, വനിതാസെൽ എ.എസ്.ഐ.ജയശ്രീ എന്നിവർ നേതൃത്വം നൽകി.പത്തനംതിട്ട ജില്ലാക്രൈംബ്രാഞ്ച് സബ് ഇൻസ്പെക്ടർ ധന്യ കെ.എസ് കൃതജ്ഞത അറിയിച്ചു.എസ്.പി.സി പദ്ധതി ജില്ലാ അസി.നോഡൽ ഓഫീസർ എസ്.ഐ. സുരേഷ് കുമാർ പരിപാടികൾ കോ-ഓർഡിനേറ്റ് ചെയ്തു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page