News

ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ പുതുക്കൽ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ഗീതാ ശ്രീകുമാർ നിർവഹിച്ചു

കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെയും, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻ്റെയും ആഭിമുഖൃത്തിൽ നടത്തുന്ന ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ പുതുക്കൽ പ്രവർത്തനത്തിൻ്റെ ഉദ്ഘാടനം കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഗീതാ ശ്രീകുമാർ നിർവഹിച്ചു. ശാസ്താങ്കൽ ശ്രീ ധർമ്മശാസ്ത്താ ക്ഷേത്രാങ്കണത്തിൽ വെച്ച് കൂടിയ യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എബി മേക്കരിങ്ങാട്ട് അദ്ധൃക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധൃക്ഷൻമാരായ പി ജ്യോതി, മനുഭായി മോഹൻ, പഞ്ചായത്ത് അംഗങ്ങളായ ചെറിയാൻ മണ്ണഞ്ചേരി, ലൈസാമ്മ സോമർ, ജോളി റെജി, റെജി ചാക്കോ, ജൈവവൈവിധ്യ ബോർഡ് സാങ്കേതിക സമിതി അംഗങ്ങളായ ഡോ. സി പി റോബർട്ട്, ഡോ. റോബി എ ജെ, പഞ്ചായത്ത് സെക്രട്ടറി പി നന്ദകുമാർ, ജൈവവൈവിധ്യ ജില്ലാ കോർഡിനേറ്റർ അരുൺ സി രാജൻ, ബി എം സി കൺവീനർ കോശി കുര്യൻ, സി ഡി എസ് ചെയർ പേഴ്സൺ ജോളി തോമസ്, ബി എം സി അംഗങ്ങളായ കൃഷ്ണ കുറുപ്പ് കെ കെ, പ്രസാദ് കുമാർ കുറുപ്പ് എന്നിവർ സംസാരിച്ചു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page