
പത്തനംതിട്ട ജില്ല സർക്കാർ അറിയിപ്പുകൾ/വാർത്തകൾ
മാനുവല്‍ സ്‌കാവഞ്ചേഴ്സ് വിവരശേഖരണം
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ മാനുവല്‍ സ്‌കാവഞ്ചേഴ്സ് ആയി ജോലിചെയ്യുന്നവരുണ്ടെങ്കില്‍ സെപ്റ്റംബര്‍ 26 ന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468 2350237.
ലാബ് ടെക്നീഷ്യന്‍ അഭിമുഖം
കടമ്മനിട്ട കുടുംബാരോഗ്യകേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്കുളള അഭിമുഖം ഒക്ടോബര്‍ ഒന്നിന് രാവിലെ 11 ന് നടക്കും. ഒരു ഒഴിവ്. മാസവേതനം 14000 രൂപ. യോഗ്യത : ഡിഎംഎല്‍റ്റി /ബിഎസ്സി എംഎല്‍റ്റി (സര്‍ക്കാര്‍ അംഗീകാരമുളള കോഴ്സ് സര്‍ട്ടിഫിക്കറ്റ്). പ്രവൃത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന.
പ്രായം : 20 നും 35 നും മധ്യേ. ഫോണ്‍ : 04735 245613, 9961761239.
ജലവിതരണത്തിന് തടസ്സം
പത്തനംതിട്ട നഗരപരിധിയില്‍ കെആര്‍എഫ്ബി യുടെ ഫ്ളൈഓവര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് അബാന്‍ ജംഗ്ഷനില്‍ പൈപ്പ് വശത്തേക്ക് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി ഇന്ന് (സെപ്റ്റംബര്‍ 24) ആരംഭിക്കുന്നതിനാല്‍ 26 വരെ വെട്ടിപുറം, പെരിങ്ങമല, ഹോസ്പിറ്റല്‍ റോഡ്, പോസ്റ്റ് ഓഫീസ് റോഡ്, സിവില്‍ സ്റ്റേഷന്‍ റോഡ് എന്നീ ഭാഗങ്ങളില്‍ ജലവിതരണം തടസപ്പെടും.
ക്ഷീരകര്‍ഷക പരിശീലനം
അടൂര്‍ അമ്മകണ്ടകര ക്ഷീരസംരംഭകത്വ വികസനകേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ‘സുരക്ഷിതമായ പാലുല്‍പാദനം’ എന്ന വിഷയത്തില്‍ സെപ്റ്റംബര്‍ 27, 28 തീയതികളില്‍ പരിശീലനം നടക്കും. ഫോണ്‍ : 9447479807, 04734 299869.



