
പത്തനംതിട്ട ജില്ല/സർക്കാർ വാർത്തകൾ/ അറിയിപ്പുകൾ
പാലിന് സബ്സിഡിയും കാലിത്തീറ്റയും
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീരസംഘങ്ങളില്‍ പാല്നല്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്സിഡിയും കാലിത്തീറ്റയും വിതരണം ചെയ്തു. 16 ലക്ഷം രൂപയാണ് പദ്ധതിചെലവ്.
ഒരു ലിറ്റര്‍ പാലിന് മൂന്ന് രൂപയാണ് സബ്സിഡി; ഒരു മാസം രണ്ട് ചാക്ക് കാലിത്തീറ്റയും നല്കുന്നു. വിതരണ ഉദ്ഘാടനം പറന്തല്‍ ക്ഷീര സംഘത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു.
മെഡിക്കല്‍ ഓഫീസര്‍ നിയമനം
റാന്നി താലൂക്ക് ആശുപത്രി ഡീ -അഡിക്ഷന് സെന്ററില്‍ മെഡിക്കല്‍ ഓഫീസറെ താല്‍ക്കാലികമായി നിയമിക്കുന്നു. ജനുവരി 17 ന് രാവിലെ 11ന് ആശുപത്രിയിലാണ് കൂടിക്കാഴ്ച. യോഗ്യത-എംബിബിഎസ്/ടിസിഎംസി (സൈക്യാട്രി പിജിക്കാര്‍ക്ക് മുന്‍ഗണന). വയസ് : 18 -45. ബയോഡാറ്റയോടൊപ്പം ഐഡി പ്രൂഫ്, പ്രവൃത്തിപരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷ ആശുപത്രി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 9188522990.
തീയതി നീട്ടി
എസ്ആര്‍സി കമ്മ്യൂണിറ്റി കോളജിലെ ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് പ്രോഗ്രാമിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുളള തീയതി ജനുവരി 31 വരെ നീട്ടി. പ്ലസ്ടു/തത്തുല്യമാണ് യോഗ്യത. ഫോണ്‍: 0471 2325101, 8281114464.
തീയതി നീട്ടി
എസ്ആര്‍സി കമ്മ്യൂണിറ്റി കോളജിലെ സര്‍ട്ടിഫിക്കറ്റ് ലൈറ്റിംഗ് ഡിസൈന്‍ പ്രോഗ്രാമിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുളള തീയതി ജനുവരി 31 വരെ നീട്ടി. പത്താംക്ലാസാണ് യോഗ്യത. ഫോണ്‍: 0471 2325101, 8281114464, 9447399019.
(പിഎന്‍പി 97/25)
മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സ്
ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിംഗ് ഡിവിഷന് ജനുവരിയില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ – പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ബിരുദം/പ്ലസ്ടു/ എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു . ഫോണ്‍: 7994449314.
സൗജന്യ പരിശീലനം
പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയംതൊഴില്‍പരിശീലന കേന്ദ്രത്തില്‍ 10 ദിവസത്തെ സൗജന്യ കൂണ്‍കൃഷി പരിശീലനം ആരംഭിക്കുന്നു. 18 നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 0468 2270243, 8330010232.
ജൈവവൈവിധ്യ കോണ്‍ഗ്രസ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം
ജൈവവൈവിധ്യ ബോര്‍ഡ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ല- സംസ്ഥാനതലത്തില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. (ജൂനിയര്‍, സീനിയര്‍) പ്രോജക്ട് അവതരണം, പെയിന്റിംഗ് – പെന്‍സില്‍ ഡ്രോയിംഗ് – പുരയിട ജൈവവൈവിധ്യ സംരക്ഷണ മത്സരങ്ങളുണ്ട്. ശാസ്ത്രവിഷയങ്ങളിലെ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കായി (കോളജ്തലം) പ്രോജക്ട് അവതരണ മത്സരമുണ്ടാകും.
സര്‍ക്കാര്‍/എയ്ഡഡ്/അണ്‍എയ്ഡഡ് സ്കൂളുകളിലെ (സിബിഎസ്സി/ഐസിഎസ്ഇ) വിദ്യാര്‍ഥികള്‍ക്കും ജൈവവൈവിധ്യ ക്ലബുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള കോളജുകളിലെ (സര്‍ക്കാര്‍/എയ്ഡഡ്/അണ്‍എയ്ഡഡ്) വിദ്യാര്‍ഥികള്‍ക്കും ജൈവവൈവിധ്യ കോണ്‍ഗ്രസ് മത്സരങ്ങളില്‍ പങ്കെടുക്കാം.
ജൂനിയര്‍ വിഭാഗം (10 വയസ് മുതല്‍ 14 വരെയുളള സ്കൂള്‍ വിദ്യാര്‍ഥികള്‍), സീനിയര്‍ വിഭാഗം (15വയസ് മുതല്‍ 18 വരെയുളള സ്കൂള്‍ വിദ്യാര്‍ഥികള്‍) കോളജുവിഭാഗം പ്രോജക്ട് അവതരണ മത്സരം (19 വയസ് മുതല്‍ 22 വരെയുളള ശാസ്ത്രവിഷയ ബിരുദ/ബിരുദാനന്തര വിദ്യാര്‍ഥികള്‍ എന്നിങ്ങനെ മൂന്നുവിഭാഗങ്ങളിലാണ് മത്സരം.
2024 ഡിസംബര്‍ 31 അടിസ്ഥാനമാക്കിയാണ് പ്രായംകണക്കാക്കുന്നത്. www.keralabiodiversity.org
വെബ്സൈറ്റില്‍ നല്കിയിട്ടുളള ഗൂഗിള്‍ ഷീറ്റ് പൂരിപ്പിച്ച് ഫെബ്രുവരി നാലുവരെ ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ ptadcksbb@gmail.com ഇ-മെയിലില്‍ സമര്‍പ്പിക്കാം. ലിങ്ക് : https://keralabiodiversity.org/?page_id=714
ഫോണ്‍ : 8907446149, 0471 2724740



