
News
പത്തനംതിട്ട പന്തളം ജനമൈത്രി പോലീസ് ഓണക്കിറ്റ് വിതരണം നടത്തി
പത്തനംതിട്ട പന്തളം ജനമൈത്രി പോലീസും ജനമൈത്രി അംഗങ്ങളും ചേർന്ന് ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കും, വയോജനങ്ങൾക്കും ഓണത്തോടനുബന്ധിച്ച് നടത്തുന്ന കിറ്റ് വിതരണം പന്തളം പോലീസ് സ്റ്റേഷനിൽ നടന്നു. പരിപാടിയിൽ പന്തളം പോലീസ് സ്റ്റേഷൻ എസ് ഐ ശ്രീ അനീഷ് എബ്രഹാം, ജനമൈത്രി ബീറ്റ് ഓഫീസർ ശ്രീ അമീഷ്,ശ്രീ അനീഷ്,ജനമൈത്രി അംഗങ്ങളായിട്ടുള്ള റെജി പത്തിയിൽ തുടങ്ങിയവർ പങ്കെടുത്തു.



