News

മാർത്തോമ്മാ സഭാ വികസന സംഘം മല്ലപ്പള്ളി സെന്റർ കർഷക സെമിനാർ മല്ലപ്പള്ളി പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ പള്ളിയിൽ15ന് നടക്കും

മാർത്തോമ്മാ സഭാ വികസന സംഘം മല്ലപ്പള്ളി സെന്റർ കർഷക സെമിനാറും പഠനസമ്മേളനവും നവംബർ 15 വെള്ളിയാഴ്ച 3ന് മല്ലപ്പള്ളി പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ പള്ളിയിൽ വച്ച് നടക്കും.മാർത്തോമ്മാ സഭ കോട്ടയം കൊച്ചി ഭദ്രാസാനാധ്യക്ഷൻ അഭിവന്ദ്യ തോമസ് മോർ തിമോത്തിയോസ് എപ്പിസ്കോപ്പയുടെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനം തെള്ളിയൂർ കാർഡ് കാർഷിക വിഞ്ജാനകേന്ദ്രം ഡയറക്ടർ ഡോ:സി പി റോബർട്ട് ഉദ്ഘാടനം ചെയ്യും .ഡോ:റെൻസി ഏബ്രഹാം ക്ളാസ് നയിക്കും.
പരിപാടികൾക്ക് കോട്ടയം -കൊച്ചി ഭദ്രാസന വികാരി ജനറൽ റവ: മാത്യു ജോൺ, ഭദ്രാസന വികസന സംഘം വൈസ് പ്രസിഡന്റ് റവ സജീവ തോമസ്, സെക്രട്ടറി കുരുവിള മാത്യൂസ്,ട്രഷറർ കോര കുര്യൻ, പ്രോഗ്രാം കോ ഓർഡിനേറ്റർ രാജു ഏബ്രഹാം വെണ്ണിക്കുളം,മല്ലപ്പള്ളി സെന്റർ സെക്രട്ടറി ബിജു നൈനാൻ മരുതുക്കുന്നേൽ എന്നിവർ നേതൃത്വം നൽകും.മല്ലപ്പള്ളി ഈസ്റ്റ് വെസ്റ്റ് സെന്ററുകളിലെ വിവിധ ഇടവകകളിലെ വൈദീകരുടെ നേതൃത്വത്തിൽ ഇരുനൂറിലധികം ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും പച്ചക്കറി വിത്തുകൾ സൗജന്യമായി വിതരണം ചെയ്യുന്നതുമാണ്

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page