
പത്തനംതിട്ട റാന്നി ചെറുകുളഞ്ഞി പരുത്തി ക്കാവ് ദേവീക്ഷേത്രത്തിലെ ദേവീ ഭാഗവത നവാഹജ്ഞാനയജ്ഞത്തിന് തിരിതെളിഞ്ഞു
′റാന്നി ചെറുകുളഞ്ഞി പരുത്തി ക്കാവ് ദേവീക്ഷേത്രത്തിലെ ദേവീ ഭാഗവത നവാഹജ്ഞാനയജ്ഞത്തിന് തിരിതെളിഞ്ഞു. ഡിസംബർ 9 വരെ നടക്കും.ഇന്നലെ വൈകീട്ട് ആറിന് മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി യജ്ഞവേദിയിൽ ഭദ്ര ദീപപ്രതിഷ്ഠ നടത്തി. , ദീപാ രാധനയ്ക്ക് ശേഷം ദേവീഭാഗവത മാഹാത്മ്യ പ്രഭാഷണം നടന്നു.
ഡിസംബർ ഒന്നിന് രാവിലെ 7.30-ന് പാരായണം ആരംഭിക്കും. കുറിച്ചി പുതുമന ഇല്ലം പി.എൻ. നാരായണൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. യജ്ഞദിവസ ങ്ങളിൽ രാവിലെ ലളിതാസഹ സ്രനാമജപം, 7.30 മുതൽ പാരാ യണം, 12.15-ന് പ്രഭാഷണം, ഒന്നിന് പ്രസാദമൂട്ട്, വൈകീട്ട് ആറിന് വിശേഷാൽ പൂജ രണ്ടിന് രാത്രി ഒമ്പതിന് പിന്നൽ തിരുവാതിര, മൂന്നിന് വൈകീട്ട് ആറിന് ബാലഗോപാലപൂജ, രാത്രി ഒമ്പതിന് നൃത്തം, നാലിന് രാത്രി ഒമ്പതിന് സർഗതന്ത്രി, അഞ്ചിന് രാത്രി ഒമ്പതിന് കഥകളി, 9.30-ന് തിരു വാതിര, കൈകൊട്ടിക്കളി, ആറിന് പകൽ 11.30-ന് ഉമാമഹേശ്വര പൂജ, രാത്രി ഒമ്പതിന് നൃത്തം, ഏഴിന് രാവിലെ 10-ന് മഹാമൃത്യു ഞ്ജയഹോമം, രാത്രി ഏഴിന് സോപാനസംഗീതം, ഒമ്പതിന് ഭജന, എട്ടിന് രാവിലെ 10-ന് നവഗ്ര ഹപൂജ, വൈകീട്ട് 5.30-ന് വിദ്യാ ഗോപാലമന്ത്രാർച്ചന, രാത്രി ഒമ്പ തിന് നൃത്തകലാസന്ധ്യ, ഒമ്പതിന് രാവിലെ 10.30-ന് അവഭൃഥസ്നാന ഘോഷയാത്ര, തുടർന്ന് വിദ്യാഭ്യാസ അവാർഡ് വിതരണം, പ്രസാദമൂട്ട്, വൈകീട്ട് 6.30-ന് കു ങ്കുമാഭിഷേകം എന്നിവ നടക്കും.
11-ന് തിരു ഉത്സവം ഒന്നാം ദിവസം ആരംഭിക്കും. രാവിലെ ഏഴിന് പടയണി, 7.30 ന്, അയ്യപ്പാ നാരായണ സമതി ഇടക്കുളം നാരായണീയ പാരായണം, 6.30 ന് പുഷ്പാഭിഷേകം, ദീപാരാധന,രാത്രി 7.30-ന് നൃത്തസന്ധ്യ, 12- ന് രാവിലെ 7.30-ന് നിറപറ സമർ പ്പണം, വൈകിട്ട് 6.45 ദീപാരാധന,13-ന് രാവിലെ 8ന് ഭാഗവത പാരായണം,ഒമ്പതിന് പൊങ്കാല, രാവിലെ 10 മുതൽ ക്ഷേത്രതന്ത്രി അടിമുറ്റത്തു മഠം സുരേഷ് ഭട്ടതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ നവകം, ശ്രീഭൂതബലി, കലശാഭിഷേകം, ഉച്ചപൂജ,വൈകീട്ട് അഞ്ചിന് ഐത്തല പാരൂർ കൊട്ടാരത്തിൽ നിന്നും ക്ഷേത്ര സന്നിധിയിലേക്ക് തിരു എഴുന്നെള്ളത്ത്, രാത്രി 8.30-ന് കാർത്തികവിളക്ക്, ദീപാരാധന 9.30-ന് നാടൻപാട്ടുകളും ദൃശ്യവിരുന്നും,



