News

റാന്നി ചിറ്റാർ പടയണിപ്പാറയിൽ ടിപ്പർ ലോറി റോഡിൻ്റെ വശത്തേ താഴ്ചയിലേക്ക് മറിഞ്ഞപകടമുണ്ടായി

റാന്നിചിറ്റാർ പടയണിപ്പാറയിൽ ടിപ്പർ ലോറി റോഡിൻ്റെ വശത്തേ താഴ്ചയിലേക്ക് മറിഞ്ഞപകടമുണ്ടായി.അപകടത്തിൽ ആർക്കും ഗുരുതര പരിക്കില്ല പടയണിപ്പാറ പാലത്തിനോട് ചേർന്ന് തിങ്കളാഴ്ച മൂന്ന് മണിയോടെയാണ് അപകടം നടന്നത്. എതിരെ വന്ന പ്രൈവറ്റ് ബസ്സിന്‌ സൈഡ് കൊടുത്തപ്പോൾ തിട്ടൽ ഇടിഞ്ഞ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൻ്റെ ഡ്രൈവറും, സഹായിയുമായ രഞ്ജിത്ത് (35),അജേഷ്(24) എന്നിവർക്ക് ചെറിയ തോതിൽ പരിക്കേറ്റു. സംഭവമറിഞ്ഞ്ഓടിക്കൂടിയപ്രദേശവാസികൾ ഇരുവരേയും പുറത്തെടുത്തു റാന്നി താലൂക്കാശുപത്രിയിലെത്തിച്ചു. ചിറ്റാർ പൊലീസ്, പെരുനാട് പൊലീസ് സംഭവസ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page