
പത്തനംതിട്ട റാന്നി വെച്ചൂച്ചിറ നവോദയയിൽ മാതൃകാ യുവ ഗ്രാമസഭ സംഘടിപ്പിച്ചു.
റാന്നി:അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായ ത്രിതല പഞ്ചായത്ത് വ്യവസ്ഥയുടെ ആധാരശിലയായ ഗ്രാമസഭകളെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വർദ്ധിപ്പിക്കാനും, പഞ്ചായത്ത് രാജ് സംവിധാനം പരിചയപ്പെടുത്താനും പഠനവിധേയമാക്കാനും,വിദ്യാർത്ഥികളിലെ നേതൃപാടവം പരിപോഷിപ്പിക്കാനും ഉദ്ദേശിച്ചുള്ള മാതൃകാ യുവ ഗ്രാമസഭ, നവോദയ വിദ്യാലയത്തിൽ സംഘടിപ്പിച്ചു. , ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സതീഷ് പണിക്കർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മെമ്പർ പ്രസന്നകുമാരി, നവോദയ പ്രിൻസിപ്പൽ സുധീർ വി, വൈസ് പ്രിൻസിപ്പൽ പിജി രശ്മി, പ്രോഗ്രാം കോഡിനേറ്റർമാരായ രാംദാസ് പി,അനിത ബിജു തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂളിലെ അധ്യാപകർ,സ്റ്റാഫ് അംഗങ്ങൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്ക്ടുത്തു.
പഞ്ചായത്തുമായി ബന്ധപ്പെട്ട ബഹുവിധങ്ങളായ വിഷയങ്ങളുടെ ചർച്ചയും നിവേദനങ്ങളും ആവശ്യങ്ങളും മറുപടി പ്രസംഗവും റിപ്പോർട്ട് അവതരണവും ഒക്കെയായി വിദ്യാർത്ഥികൾക്ക് പ്രാദേശിക വിഷയങ്ങൾ പഠിക്കാനും അവരിൽ രാഷ്ട്രീയാവബോധം വളർത്തിയെടുക്കാനുമുള്ള വേദിയായി ഈ മാതൃകാ ഗ്രാമസഭ.
പഞ്ചായത്ത് പ്രസിഡണ്ടായ കുമാരി ഐറിൻ മെറിൻ ഫിലിപ്പ് ഉൾപ്പെടെ 35 വിദ്യാർഥികൾ ഗ്രാമസഭയിൽ പങ്കെടുത്തു.
ഉദ്ഘാടകനായ സതീഷ് പണിക്കർ ഗ്രാമസ്വരാജ്, പഞ്ചായത്തീരാജ്, ത്രിതല പഞ്ചായത്ത്, അധികാര വികേന്ദ്രീകരണം തുടങ്ങിയവയെ സംബന്ധിച്ച് സമഗ്രവും, ആധികാരികവും, വിജ്ഞാനപ്രദവുമായ വിവരങ്ങൾ വിദ്യാർത്ഥികൾക്ക് പകർന്നു നൽകി.


