
പാത്ത് ഫൈൻഡർ 2025 ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11ന് റാന്നി എസ് സി ഹയർസെക്കൻഡറി സ്കൂളിൽ
:പാത്ത് ഫൈൻഡർ 2025 ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11ന് റാന്നി എസ് സി ഹയർസെക്കൻഡറി സ്കൂളിൽ ശശി തരൂർ എംപി ഉദ്ഘാടനം . ചെയ്യും പദ്ധതിയുടെ ഭാഗമായി ഫൈൻഡർ കലണ്ടറുകളുടേയും പോസ്റ്ററുകളുടെയും വിതരണം കഴിഞ്ഞ ദിവസം അഡ്വ പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തിരുന്നു
റാന്നി നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതിക്കായി ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് റാന്നി നോളജ് വില്ലേജ്. നോളജ് വില്ലേജ് പദ്ധതിയുടെ ഒന്നാം ഘട്ടം റാന്നിയിൽ പൂർത്തിയാക്കി. ഇതിന്റെ രണ്ടാം ഘട്ടമായാണ് പാത്ത് ഫൈൻഡർ 2025ന് തുടക്കം കുറിക്കുന്നതിനായി ശശി തരൂർ എം പി എത്തുന്നത്.
പാത്ത് ഫൈൻഡർ 2025 പദ്ധതിയിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാഗമായി നൂതന ആശയങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. കോട്ടയത്തെ കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും എസ്ഐടി ചേർന്ന് കുട്ടികൾക്ക് സിനിമ മീഡിയ പഠനം സാധ്യമാക്കുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ട്. നിയോജക മണ്ഡലത്തിലെ പട്ടികവർഗ്ഗ മേഖലയിൽ നിന്നുള്ള കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ഇത് ഉപയോഗപ്പെടുത്തും. കൂടാതെ കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ (കുസാറ്റ്) സഹകരണത്തോടെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, നാനോ ടെക്നോളജി, റോബോട്ടിക്സ് എന്നിവയും വിദ്യാർത്ഥികളെ പരിചയപ്പെടുത്തും. നാഷണൽ സ്കിൽ ഡെവലപ്മെൻറ് കോർപ്പറേഷൻ്റെ മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിംഗ് സെൻറർ ഏപ്രിൽ ഒന്നുമുതൽ പ്രവർത്തനം ആരംഭിക്കും
ഉദ്ഘാടനത്തിന് എത്തുന്ന ശശി തരൂർ വിദ്യാർത്ഥികളുമായി സംവദിക്കുന്നതിന് അവസരം ഒരുക്കിയിട്ടുണ്ട്. റാന്നി നിയോജകമണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ നിന്നും ഹൈസ്കൂൾ മുതൽ കോളേജ് തലം വരെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കാണ് പരിപാടിയിൽ പങ്കെടുക്കാൻ കഴിയുക.



