
റാന്നിഎസ്. സി. ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും ബഷീർ അനുസ്മരണവും നടന്നു
റാന്നി എസ്. സി. ഹയർ സെക്കണ്ടറി സ്കൂളിൽ ബഷീർ അനുസ്മരണവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും യുവ സാഹിത്യകാരി ജോബി റെയ്ച്ചൽ ഏബ്രഹാം നിർവ്വഹിച്ചു. വായനാവാരത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികൾക്ക് ക്യാഷ് അവാർഡും സമ്മാനവും നൽകി. സ്കൂൾ മാനേജർ റവ. ജോൺസൺ വർഗീസ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രഥമാധ്യാപിക അനി മാത്യു, വിദ്യാരംഗം കൺവീനർ ബെറ്റ്സി.കെ.ഉമ്മൻ , എസ്.ആർ.ജി.കൺവീനർ ജയ. എം., സീന എൽമ വർഗീസ്, ഷീല ജോയ്, സ്കൂൾ ലീഡർ മഹിമ അമി തോമസ്, മന്നാ മറിയം റെജി, ജിസ്റ്റി റോസ് റെജി എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപടികൾ നടത്തി. സ്കൂളിലെ പൂർവ്വവിദ്യാർത്ഥിനിയായ യുവ സാഹിത്യകാരിജോബി റെയ്ച്ചൽ ഏബ്രഹാമിന് മെമെൻ്റോ നൽകിയും പൊന്നാട അണിയിച്ചും സ്കൂൾ മാനേജർ റവ. ജോൺസൺ വർഗീസ്
ആദരിച്ചു.



