
News
ജൂണിലെ റേഷൻ ഇന്നു കൂടി കിട്ടും, വരുന്ന നാലു ദിവസം റേഷൻകട തുറക്കില്ല
ജൂണിലെ റേഷൻ ഇന്നു കൂടി കിട്ടുന്ന തോടെ, വരുന്ന നാലു ദിവസം റേഷൻകട തുറക്കില്ല. ജൂലൈ 8,9 തീയതികളിൽ സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ചിടാൻ വ്യാപാരികൾ തീരുമാനിച്ചതോടെ ഫലത്തിൽ ആറാം തീയതി മുതൽ ഒമ്പതാം തീ യതി വരെ റേഷൻ വിതരണം നിലക്കും. ഇ-പോസ് സർവർ തകരാറിനെ തുടർന്ന് ജൂണിലെ റേഷൻ വിതരണം ജൂലൈ അഞ്ചുവരെ നീട്ടിയിരുന്നു. ഇതോടെ സ്റ്റോക്ക് തിട്ടപ്പെടുത്താ ൻ അനുവദിച്ചിട്ടുള്ള അവധി, ആദ്യ പ്രവർത്തി ദിവസമായ ജൂലൈ ഒന്നിനു പകരം ജൂലൈ ആറായി സർക്കാർ ഉത്തരവിറക്കിയിരുന്നു. ഞായറാഴ്ച പൊതു അവധിയാണ്



