News

റാന്നി വെച്ചൂച്ചിറയിൽ ഞാറ്റുവേലചന്തയും കർഷക സഭയും സംഘടിപ്പിച്ചു

വെച്ചൂച്ചിറ  ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷിഭവന്റെ സഹകരണത്തോടെ  ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ ജയിംസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ പൊന്നമ്മ ചാക്കോ അധ്യക്ഷത വഹിച്ചു .   ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സതീഷ് കെ പണിക്കർ  മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ ഇ വി വർക്കി വിവിധ തൈകളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു .  ഗ്രാമ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷ എസ്.രമാദേവി. അംഗങ്ങളായ ടി.കെ.രാജൻ . പി.എച്ച് നഹാസ് . ജോയി ജോസഫ് . റസി ജോഷി. കൃഷി ഓഫീസർ വി. എസ്.നിമ, ജോർജ്ജ് തോമസ് .ടി.കെ.ബാബു .രാജഗോപാൽ.അമ്പി പള്ളിക്കൽ, വൽസമ്മ ജോൺ.
എന്നിവർ പ്രസംഗിച്ചു.അഗ്രോ സർവീസ് സെന്റർ , വിവിധ കൃഷിക്കൂട്ടങ്ങൾ എന്നിവയുടെ പ്രദർശന വിപണന സ്റ്റാളുകൾ ഒരുക്കിയിരുന്നു . കാർഷിക യന്ത്രവൽക്കരണത്തെക്കുറിച്ചുള്ള ഉപദൗത്യംരജിസ്ട്രേഷൻ സംബന്ധിച്ച് കർഷകർക്ക് മാർഗ്ഗ നിർദേശ ക്ലാസ്സ്, കാർഷിക മേഖലയിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ,  പച്ചക്കറി തൈകൾ,വിത്തുകൾ എന്നിവയുടെ വിതരണം തുടങ്ങിയവയും കർഷക സഭയിൽ നടന്നു .

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page