News

ഗാന്ധിജയന്തി ദിനത്തിൽ കെ. എസ്. ആർ. ടി. സി. ബസുകൾ കഴുകിയും ടെർമിനൽ ശുചീകരിച്ചും സി.എസ്.ഐ.യുവജന പ്രസ്ഥാനം

ഗാന്ധിജയന്തി ദിനത്തിൽ കെ. എസ്. ആർ. ടി. സി. ബസുകൾ കഴുകിയും ടെർമിനൽ ശുചീകരിച്ചും സിഎസ്ഐയുവജന പ്രസ്ഥാനം
സി എസ് ഐ കുമ്പളാംപൊയ്ക വൈദിക ജില്ലാ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പൊതു ഗതാഗത വാഹനങ്ങൾ വൃത്തിയാക്കുകയും റാന്നി ഇട്ടിയപ്പാറ ബസ് ടെർമിനൽ ശുചീകരണം നടത്തുകയും ചെയ്തു . റാന്നി ഡിപ്പോയിലെ ആറു കെ. എസ്. ആർ. ടി. സി. ബസുകളാണ് യുവജനങ്ങൾ വൃത്തിയാക്കിയത് .ബസുകളുടെ സർവീസ് ആരംഭിക്കുന്നതിന് മുൻപ് പുലർച്ചെ ആറു മണി മുതൽ അമ്പതിലധികം വരുന്ന യുവജനങ്ങൾ കെ എസ് ആർ ടി സി ബസുകൾ കഴുകി വൃത്തിയാക്കുവാൻ തുടങ്ങിയിരുന്നു.മുൻ റാന്നി എംഎൽഎ രാജു എബ്രഹാം ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു . ജില്ലാ ചെയർമാൻ റവ. സോജി വർഗീസ് ജോൺ അധ്യക്ഷത വഹിച്ചു .റവ. ഹാപ്പി എബ്രഹാം,റവ. അജിൻ മാത്യു,റവ.പി.എസ്. ജേക്കബ്, യുവജന പ്രസ്ഥാനം മഹായിടവക ഓർഗനൈസിങ് സെക്രട്ടറി ആൽഫിൻ എം റെജി, ജില്ലാ സെക്രട്ടറി ആൽബിൻ ജോൺ സാമുവൽ, ജസ്റ്റിൻ ജോസഫ് ചെറിയാൻ എന്നിവർ നേതൃത്വം നൽകി

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page