
പിതാവിനെ കൂന്താലികൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ
കോന്നിയിൽ മകനോടും ഭാര്യയോടുമൊപ്പം താമസിച്ച് വരുന്ന വൃദ്ധപിതാവിനെ കൂന്താലികൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി കോന്നി പോലീസിന്റെ പിടിയിലായി.കോന്നി അട്ടച്ചാക്കൽ ഈസ്റ്റ് മുക്ക് സ്വദേശിയായ പുത്തൻചിറയിൽ വീട്ടിൽ പ്രസാദ് പി.ആർ (41) ആണ് പിടിയിലായത്. കുടുംബവസ്തു മകന്റെ പേരിൽ എഴുതികൊടുത്തശേഷം മകനോടും ഭാര്യയോടുമൊപ്പം അട്ടച്ചാക്കലിലുളള വീട്ടിൽ താമസിച്ചുവരികയായിരുന്നു. മദ്യപാനിയായ മകൻ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും പതിവാണ്. കഴിഞ്ഞ 30-ാം തീയതി വീട്ടുവരാന്തയിൽ ചരിഞ്ഞ്കിടന്നുറങ്ങുകയായിരുന്ന പിതാവിനെ മുറിയിലിരുന്ന കൂന്താലിയെടുത്ത് വലതുമാറിന് താഴെ വയറിൽ വെട്ടുകയായിരുന്നു. സംഭവത്തിൽ വെച്ച് വാരിയെല്ലിന് പൊട്ടൽ സംഭവിച്ചു് കോന്നി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് . സംഭവത്തിന് ശേഷം ഒളിവിൽപ്പോയ പ്രതിയെ കോന്നി പോലീസ് ഇൻസ്പെക്ടർ ബി.രാജഗോപാലിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒ അരുൺ,സി.പി.ഒ മാരായ നഹാസ്,രതീഷ് കുമാർ എന്നിവരടങ്ങിയ സംഘം കടമ്മനിട്ടയിൽ നിന്നും പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.



