
പന്തളത്ത് മുൻ വൈരാഗ്യം നിമിത്തം മധ്യവയസ്കനെ ക്രൂരമായി ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിലായി
പന്തളത്ത് മുൻ വൈരാഗ്യം നിമിത്തം മധ്യവയസ്കനെ ക്രൂരമായി ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിലായി. പന്തളം കുരമ്പാല സ്വദേശിയായ മനു സദനത്തിൽ മനുകുമാർ (50)ആണ് പന്തളം പോലീസിന്റെ പിടിയിലായത്. പ്രതിയെ മറ്റുളളവരുടെ മുന്നിൽ വെച്ച് പേരു വിളിച്ചു അധിക്ഷേപിച്ചുഎന്നുളള മുൻ വൈരാഗ്യം നിമിത്തം കുരമ്പാല സ്വദേശിയായ ചെറിയാൻ മത്തായി (57) യെ ഈ മാസം 9-ാം തീയതി വൈകിട്ടാണ് പ്രതി തടഞ്ഞു നിർത്തി ആക്രമിച്ചത്. കൈയിൽ കരുതിയിരുന്ന ഹെൽമെറ്റ് കൊണ്ട് ഇടിച്ച് പരിക്കേല്പിക്കുകയും ഇടി കൊണ്ട് ഓടയിലേക്ക് മറിഞ്ഞ് വീണ ചെറിയാൻ മത്തായി യുടെ മുകളിൽ കയറിയിരുന്ന് കടിച്ച് പരിക്കേല്പിക്കുകയുമായിരുന്നു. കേസിനെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ മികവുറ്റ അന്വേഷണത്തിലൂടെ പന്തളം പോലീസ് എസ് എച്ച് ഒ. റ്റി.ഡി. പ്രജീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ രാജൻ പി കെ, ശരത്ചന്ദ്രൻ, പോലീസുദ്യോഗസ്ഥരായ എസ് അൻവർഷ ,അനൂജ്, സുരേഷ് എന്നിവരടങ്ങിയ അന്വേഷണ സംഘം പിടി കൂടികൂടുകയായിരുന്നു. അടൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു


