റാന്നി:ഇരുമ്പ് തോട്ടി ഉപയോഗിച്ച് പ്ലാവിന് മുകളിൽ കയറി ചക്ക പറിക്കുന്നതിനടയിലാണ് തോട്ടി പതിനൊന്നു കെ വി ലൈനിന്റെ മുകളിലേക്ക് വീണ് ഷോക്കേറ്റതിനെ തുടർന്ന് പൊള്ളലേറ്റത്.റാന്നിമന്ദിരം - നാല് സെന്റ് കോളനിക്ക് സമീപം പാറയിൽ ജയിംസിനാണ് ശരി രത്തിൽഗുരുതരമായി പൊള്ളലേറ്റത്.ഉടൻതന്നെ ജയിംസിനെ റാന്നി താലൂക്ക് ആശു പത്രിയിൽ എത്തിച്ച് പ്രാഥമിക ചികിൽസ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. സംഭവത്തേതുടർന്ന് കെ എസ് ഇ ബിറാന്നി സൗത്ത് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയറുടെ നേതൃത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ചു.