News

അഭിമുഖം/സൗജന്യ പരിശീലനം/അധ്യാപക ഒഴിവ്/അപേക്ഷിക്കാം/അഭിമുഖം മാറ്റി/ക്വട്ടേഷന്‍/അഭിമുഖം ജൂണ്‍ 12 ന്/പോസ്റ്റ് ഓഫീസുകളില്‍ ഇന്റേണ്‍ഷിപ്പ്/വനിതാശാക്തീകരണ വായ്പാ പദ്ധതി

സൗജന്യ പരിശീലനം

പത്തനംതിട്ട കളക്ടറേറ്റിന് സമീപമുള്ള ജില്ലാ ലീഡ് ബാങ്കിന്റെ മുകളില്‍ പ്രവര്‍ത്തിക്കുന്ന എസ്ബിഐ   ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ തയ്യല്‍  പരിശീലനം ആരംഭിക്കുന്നു. പരിശീലന കാലാവധി 30 ദിവസം. 18നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം.
ഫോണ്‍  0468 2270243, 04682992293, 8330010232

അഭിമുഖം

കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കൊളജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നു.  അഭിമുഖം ജൂണ്‍ 11 ന് 10.30. എംബിബിഎസ് ബിരുദധാരികള്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം ഹാജരാകണം. രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പത് മുതല്‍ 10 വരെ. പ്രവൃത്തിപരിചയമുള്ളവര്‍ക്കും ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന. പ്രായപരിധി 50. ഫോണ്‍: 0468 2344823, 2344803

അധ്യാപക ഒഴിവ്

അയിരൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സോഷ്യോളജി ഗസ്റ്റ് അധ്യാപക ഒഴിവ്.  നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂണ്‍ ഒമ്പതിന് രാവിലെ 11 ന് സ്‌കൂളില്‍ ഹാജരാകണം. ഫോണ്‍: 9895255427

അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്യൂണിറ്റി കൊളജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രമിലേക്ക് പ്ലസ്ടു / തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  അവസാന തീയതി ജൂലൈ 20. അപേക്ഷ ഫോം തിരുവനന്തപുരം എസ്ആര്‍സി ഓഫീസില്‍ ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി ഒ, തിരുവനന്തപുരം 33. ഫോണ്‍: 0471 2570471, 9846033001. വെബ്‌സൈറ്റ്: www.srccc.in

അഭിമുഖം

ലഹരി വര്‍ജന മിഷന്‍ വിമുക്തിയുടെ റാന്നി താലൂക്ക് ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഡീ അഡിക്ഷന്‍ സെന്ററില്‍ താല്‍ക്കാലിക മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. എംബിബിഎസ്/ ടിസിഎംസി രജിസ്‌ട്രേഷന്‍ (സൈക്കിയാട്രിക്കില്‍ പിജി അഭികാമ്യം). അഭിമുഖം ജൂണ്‍ 20 രാവിലെ 11ന്. ബയോഡേറ്റയോടൊപ്പം അസല്‍രേഖ സഹിതം അപേക്ഷിക്കണം. ഫോണ്‍:  9188522990

അഭിമുഖം മാറ്റി

കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുകളിലെ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ താല്‍ക്കാലിക ഒഴിവുകളിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന പന്തളം കര്‍ഷക പരിശീലന കേന്ദ്രത്തില്‍ ജൂണ്‍ ഏഴിന് നടത്താനിരുന്ന അഭിമുഖം ബക്രീദ് അവധിയെ തുടര്‍ന്ന് ജൂണ്‍ ഒമ്പതിന് രാവിലെ 11 ന് നടത്തുമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

അഭിമുഖം ജൂണ്‍ 12 ന്

അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഒഴിവുള്ള ട്രേഡ്സ്മാന്‍ ഹൈഡ്രോളിക്സ്, ടര്‍ണിംഗ് തസ്തികകളിലേക്ക് ജൂണ്‍ 12 ന് അഭിമുഖം നടക്കും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10.30 ന് കോളജില്‍ ഹാജരാകണം. യോഗ്യത: അതത് വിഷയങ്ങളിലെ എന്‍സിവിടി/ കെജിസിഇ/ ടിഎച്ച്എസ്എല്‍സി. പിഎസ് സി അനുശാസിക്കുന്ന യോഗ്യത ഉണ്ടാകണം. ഫോണ്‍: 04734 231776

ക്വട്ടേഷന്‍

സീതത്തോട് ഗ്രാമപഞ്ചായത്തിലെ മൂഴിയാര്‍, ഗവി, ഗുരുനാഥന്‍മണ്ണ് പട്ടികവര്‍ഗ ഉന്നതികളിലെ  കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുന്നതുമായി ബന്ധപ്പെട്ട് 125 സര്‍വേ കല്ലുകള്‍ എത്തിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ജൂണ്‍ 16 രണ്ടിന് വൈകിട്ട് മൂന്നിന് മുമ്പായി റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ ക്വട്ടേഷന്‍ ലഭ്യമാക്കണം. ഫോണ്‍ – 04735 227703, ഇ മെയില്‍ – rannitdo@gmail.com

ഐ.എച്ച്.ആര്‍.ഡി കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

ഐ.എച്ച്.ആര്‍.ഡി വിവിധ കേന്ദ്രങ്ങളില്‍ ജൂണില്‍ ആരംഭിക്കുന്ന കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (രണ്ട് സെമസ്റ്റര്‍), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്റ് സെക്യൂരിറ്റി (രണ്ട് സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (രണ്ട് സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്  കോഴ്സുകള്‍ക്ക്  അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 13. വെബ്സൈറ്റ് : www.ihrdadmissions.org

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന്  2024 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍  ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24 വരെ മസ്റ്ററിംഗ് ചെയ്യണം. ശാരീരിക- മാനസിക വെല്ലുവിളി നേരിടുന്നവര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ക്ക് അക്ഷയകേന്ദ്ര പ്രതിനിധി വീട്ടിലെത്തി മസ്റ്ററിംഗ് നടത്തും. ആധാര്‍ ഇല്ലാത്ത 85 വയസ് കഴിഞ്ഞ പെന്‍ഷനര്‍, 80 ശതമാനത്തിലധികം ശാരീരിക വൈകല്യമുളളവര്‍, സ്ഥിരമായി രോഗശയ്യയിലുളളവര്‍ തുടങ്ങിയവര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. നിശ്ചിത സമയപരിധിയില്‍ മസ്റ്ററിംഗ് നടത്താത്തവര്‍ക്ക് എല്ലാ മാസവും ഒന്നു മുതല്‍ 20 വരെ അവസരമുണ്ട്.  ഇവര്‍ക്ക് മസ്റ്ററിംഗ് നടത്തിയ മാസം മുതലുളള പെന്‍ഷനേ ലഭിക്കൂ. ഫോണ്‍ :0468 2603074.

 
(പിഎന്‍പി 1311/25)

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍

കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോടെ തിരുവനന്തപുരം , ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളില്‍ ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് ഇന്റ്റേണ്‍ഷിപ്പോടുകൂടി റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് അപേക്ഷിക്കാം. യോഗ്യത-  പ്ലസ് ടു.  ഫോണ്‍ :  7994926081.

കാന്‍സര്‍ പ്രതിരോധ കാമ്പയിന്‍ രണ്ടാംഘട്ടത്തിന് തുടക്കം

ആരോഗ്യം ആനന്ദം 2.0 കാന്‍സര്‍ പ്രതിരോധ കാമ്പയിന്റെയും ലോകപുകയില വിരുദ്ധ ദിനാചരണത്തിന്റെയും  ഉദ്ഘാടനം പുല്ലാട് സെന്റ് ആന്റണീസ് മലങ്കര സുറിയാനി കാതലിക് ചര്‍ച്ച് ഹാളില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ നിര്‍വഹിച്ചു. കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുജാത അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം പത്തനംതിട്ട , കാഞ്ഞീറ്റുകര സാമൂഹികാരോഗ്യ കേന്ദ്രം, കോയിപ്രം പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതകുമാരി മുഖ്യപ്രഭാഷണം നടത്തി. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍സ തോമസ് പ്രതിജ്ഞ ചൊല്ലി. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ. അജിത, ഗ്രാമ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ പി.എം റോസ, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഐപ് ജോസഫ്, കാഞ്ഞീറ്റുകര ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. രാജേഷ്, കോയിപ്രം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. രജനി കൃഷ്ണന്‍ നായര്‍, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എസ് ശ്രീകുമാര്‍ , കാഞ്ഞീറ്റുകര ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ഷിബു എന്നിവര്‍ പങ്കെടുത്തു.
പുകയില ഉല്‍പന്നങ്ങളുടെയും മറ്റ് ലഹരി പദാര്‍ഥങ്ങളുടെയും ഉപയോഗം- പ്രശ്‌നങ്ങളും പ്രതിവിധികളും, കാന്‍സര്‍ പ്രതിരോധം-നമുക്ക്എന്തുചെയ്യാന്‍കഴിയും  വിഷയങ്ങളില്‍േ ഡോ. റ്റി. സാഗര്‍, ഡോ. അനീഷ് സോമന്‍ എന്നിവര്‍ ക്ലാസെടുത്തു. പൊയ്യാനില്‍ നഴ്‌സിംഗ് കോളേജ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കലാപരിപാടികളും സിഗ്നേച്ചര്‍ ക്യാമ്പയിനും നടന്നു. പുകയിലക്കെതിരെ ബോധവല്‍ക്കരണം, പുകയില രഹിതവിദ്യാലയം, വദനാര്‍ബുദ സ്‌ക്രീനിംഗ് , വന്‍കുടല്‍ അര്‍ബുദ ബോധവല്‍ക്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് രണ്ടാംഘട്ട ക്യാമ്പയിനുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചിട്ടുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ബാലസഭ : പേരും ലോഗോയും ക്ഷണിച്ചു

കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും  ദൂഷ്യഫലം ബോധ്യപെടുത്തുന്നതിനും കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍  കമ്മിറ്റിയും സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാമ്പയിന് പേരും ലോഗോയും ക്ഷണിച്ചു. കുട്ടികളെ കളിയുമായി ബന്ധിച്ചു ലഹരിക്കെതിരായ അവബോധം സൃഷ്ടിക്കുക, എല്ലാ വാര്‍ഡുകളിലും കളികളങ്ങള്‍ തയ്യാറാക്കുക, കുട്ടികള്‍ക്ക് കളികളില്‍ ആഭിമുഖ്യം വളര്‍ത്തുക എന്നിവയാണ് ലക്ഷ്യം. വാര്‍ഡ്തലം മുതല്‍ കളികളങ്ങള്‍ ഒരുക്കി ഫുട്‌ബോള്‍, ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകള്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ നടക്കും.  ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ടീമുകള്‍ രൂപീകരിക്കും. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, എഡിഎസ്, സ്‌കൂള്‍ പി ടി എ, റെസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവയുമായി ചേര്‍ന്നാണ് പദ്ധതി. കാമ്പയിന് പേരും ലോഗോയും പൊതുജനങ്ങള്‍ക്കും സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കും സമര്‍പ്പിക്കാം. അവസാന തീയതി ജൂണ്‍ 10 . വിലാസം : logocompetition602@gmail.com

വനിതാശാക്തീകരണ വായ്പാ പദ്ധതി

പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ജില്ലാ ഓഫീസില്‍ നിന്ന് പട്ടികജാതി /പട്ടിക വര്‍ഗ വിഭാഗത്തിലെ കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതും  60 വയസില്‍ താഴെപ്രായമുളളവരും വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപവരെയുളളവരുമായ വനിതകള്‍ക്ക് സിഡിഎസ്   മുഖേനെ പരമാവധി ഒരു ലക്ഷം രൂപ വരെ വായ്പ നല്‍കുന്നു. വിവരങ്ങള്‍ക്ക് അതത് സിഡിഎസ് ഓഫീസുമായോ പന്തളം അഞ്ജലി ബില്‍ഡിംഗിന്റെ ഒന്നാംനിലയിലുളള ജില്ലാ ഓഫീസുമായോ ബന്ധപ്പെടണം.  ഫോണ്‍ : 9400068503.

അപേക്ഷ ക്ഷണിച്ചു

എലിമുളളുംപ്ലാക്കല്‍ ഐഎച്ച്ആര്‍ഡി  അപ്ലൈഡ് സയന്‍സ്  കോളജില്‍ ജൂണില്‍ ആരംഭിക്കുന്ന പിജിഡിസി(ഒരു വര്‍ഷം ), ഡിസിഎ (ആറ് മാസം) , ഡേറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടമേഷന്‍ (ഒരു വര്‍ഷം), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്റ് സെക്യൂരിറ്റി( രണ്ട് സെമസ്റ്റര്‍), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (ഒരു സെമസ്റ്റര്‍ ) കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. എസ്‌സി /എസ് ടി /ഒഇസി വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യമുണ്ട്. ഫോണ്‍ : 9645127298, 8547005074.

ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

എലിമുളളുംപ്ലാക്കല്‍ ഐഎച്ച്ആര്‍ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് കോന്നിയില്‍ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഎസ്സി (ഓണ്‍സ്) കമ്പ്യൂട്ടര്‍ സയന്‍സ് ഡേറ്റ സയന്‍സ് ആന്റ് അനലിറ്റ്ക്സ്, ബി കോം (ഓണ്‍സ്) ലോജിസ്റ്റിക്സ് മാനേജ്മെന്റ് ആന്റ്  ഫിനാന്‍സ് ആന്റ് ടാക്സേഷന്‍, എം കോം ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍, എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് (ഡേറ്റ അനലിറ്റിക്‌സ്) കോഴ്സുകളിലേക്കാണ് പ്രവേശനം. എസ്‌സി /എസ് ടി /ഒഇസി വിഭാഗക്കാര്‍ക്ക് ഫീസ് ഇല്ല.
വെബ് സൈറ്റ് :  www.ihrd.ac.in. ഫോണ്‍ : 9446755765, 9645127298, 0468 2382280.

പോസ്റ്റ് ഓഫീസുകളില്‍ ഇന്റേണ്‍ഷിപ്പ്

യുവജനകാര്യകായിക മന്ത്രാലയം മേരാ യുവ ഭാരത് പോര്‍ട്ടലില്‍ ജില്ലയിലെ പോസ്റ്റ് ഓഫീസ് ഡിവിഷനു കീഴില്‍ ഇന്റേണ്‍ഷിപ്പിന് അവസരം. പത്താം ക്ലാസോ അധിക യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 29.  അപേക്ഷകന് അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാം. 15 ദിവസം പൂര്‍ത്തിയാക്കുന്നവര്‍ക്ക്  പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. https://mybharat.gov.in/ മേരാ യുവ ഭാരത് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് എക്‌സ്പീരിയന്‍ഷല്‍ ലേണിംഗ് എന്നതില്‍ അപേക്ഷിക്കണം.
ഫോണ്‍: 7558892580

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page