റാന്നി:പ്രതിസന്ധികളെ അവസരങ്ങൾ ആക്കി മാറ്റുവാനുള്ള കഴിവ് വിദ്യാർത്ഥികൾ ആർജ്ജിക്കണമെന്ന് സ്കൂൾ മെറിറ്റ് അവാർഡ് ദാനസമ്മേളനം ഉദ്ഘാടനംഡോ. സാമുവേൽ മാർ തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ മെത്രാപ്പോലീത്ത റാന്നി എം എസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയാണ്.ചുമതലേറ്റ ശേഷംമോറോൻ മോർ ഡോ. സാമുവേൽ മാർ തെയോഫിലോസ് മെത്രാപ്പോലീത്തായിക്ക് സ്കുളിൽ സ്വീകരണം നൽകി. തുടർന്ന് സ്കൂൾ മെറിറ്റ് അവാർഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്തു സ്കൂൾ മാനേജർ സക്കറിയ സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു, റാന്നി വലിയപള്ളി ഇടവക വികാരി റവ. ഫാ. അനൂപ് സ്റ്റീഫൻ, ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് റാന്നി.യുടെ വികാരി റവ.ഫാ. അജു പി ജോൺ പാണ്ടിയത്ത് , പി ടി എ പ്രസിഡണ്ട് ജോജോ കോവൂർ, വാർഡ് മെമ്പർ സന്ധ്യാദേവി, സ്കൂൾ പ്രിൻസിപ്പൽ ടീനാ എബ്രഹാം, ഹെഡ്മാസ്റ്റർ ബിനോയി കെ എബ്രഹാം, സീനിയർ അസിസ്റ്റൻറ് സ്മിജു ജേക്കബ് എന്നിവർ പ്രസംഗിച്ചു