
News
റാന്നി ഇട്ടിയപ്പാറ ടൗണിനു സമീപം ലോഡ്ജ് മുറിയിൽ ഇതര സംസ്ഥാന തൊഴിലാളി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
റാന്നി ഇട്ടിയപ്പാറ ടൗണിനു സമീപം ലോഡ്ജ് മുറിയിൽ ഇതര സംസ്ഥാന തൊഴിലാളി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബീഹാർ സ്വദേശി സനോജ് കുമാർ 20 ണ് തിങ്കളാഴ്ച രാവിലെ 10 മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.റാന്നി ഇട്ടിയപ്പാറ കോളജ് റോഡിനു സമീപമുള്ള ലോഡ്ജ് മുറിയിലാണ് താമസിച്ചു വന്നിരുന്നത്. തിങ്കൾ രാവിലെ ലോഡ്ജിൽ മറ്റ് തൊഴിലാളികൾ ജോലിക്ക് പോയിരുന്നു, കൂടെ ജോലി ചെയ്ത് വന്നവർ സനോജിനെ ജോലിസ്ഥലത്ത് കാണാഞ്ഞതിനെ തുടർന്ന് ഫോൺ വിളിച്ചിട്ടു എടുക്കാഞ്ഞതിനെ തുടർന്ന് മുറിയിൽ വന്ന് പരിശോധിച്ചപ്പോഴാണ് സംഭവം കാണുന്നത്. ഉടൻ തന്നെ റാന്നിപോലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് പോലി സെത്തി തുടർ നടപടികൾ സ്വീകരിച്ചു.



