News

സർക്കാർ വാർത്തകൾ/ അറിയിപ്പുകൾ/ഗതാഗത നിരോധനം/സാധ്യതാപട്ടിക/ടെന്‍ഡര്‍/ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് കോഴ്‌സ്

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ യില്‍ ഐഎംസിക്ക് കീഴില്‍ ചുരുങ്ങിയ ഫീസില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരത്തോടെയും പ്ലേസ്‌മെന്റ് സപ്പോര്‍ട്ടോടെയും ആറുമാസകാലയളവുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് ഒഴിവുണ്ട്. യോഗ്യത- പ്ലസ് ടു/ബിരുദം .ഫോണ്‍ : 7306119753.

സാധ്യതാപട്ടിക

ജില്ലയില്‍ സോഷ്യല്‍ ജസ്റ്റിസ്/  വുമണ്‍ ആന്റ് ചൈല്‍ഡ് ഡവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റില്‍ മേട്രണ്‍ ഗ്രേഡ് ഒന്ന് (കാറ്റഗറി നമ്പര്‍: 722/2022)  തസ്തികയുടെ സാധ്യതാപട്ടിക നിലവില്‍ വന്നതായി ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04682222665.

ഗതാഗത നിരോധനം

മുക്കംപെട്ടി-പമ്പാവാലി റോഡില്‍ ടാറിംഗ് പ്രവര്‍ത്തനങ്ങള്‍  നടക്കുന്നതിനാല്‍ മാര്‍ച്ച് മൂന്ന്, നാല് തീയതികളില്‍ ഗതാഗതം ഭാഗികമായി നിരോധിക്കും എന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടിവ് എഞ്ചിനിയര്‍ അറിയിച്ചു.

ടെന്‍ഡര്‍

പുളിക്കീഴ് ഐസിഡിഎസ് പ്രോജക്ട് ആവശ്യത്തിന് വാഹനം വാടകയ്ക്ക് നല്‍കുവാന്‍ തയാറുള്ളവരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 10. ഫോണ്‍: 0469 2610016.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page