News

ലഹരിവസ്തുക്കൾക്കെതിരായ പോലീസ് റെയ്‌ഡ്‌ തുടരുന്നു 4 പേർ അറസ്റ്റിലായി

ലഹരിവസ്തുക്കൾക്കെതിരായ പോലീസ് റെയ്‌ഡിൽ വ്യാഴം ,വെള്ളി ദിവസങ്ങളിൽ രണ്ട്ഇതരസംസ്ഥാനതൊഴിലാളികൾ ഉൾപ്പെടെ 4 പേരെ അറസ്റ്റ് ചെയ്തു. പന്തളം കോന്നി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സ്ഥലങ്ങളിൽ നിന്നാണ് ഇവർ പിടിയിലായത്. പന്തളം കടക്കാട് താമസിക്കുന്ന അതിഥി തൊഴിലാളികളായ വെസ്റ്റ് ബംഗാൾ മാൾഡാ ബാബുപൂർ
ഗാസോൾ മൗഡങ്ങ സനു സെയ്ഖ് മകൻ അബ്ദുൽ ആഷിഫ് (19), വെസ്റ്റ് ബംഗാൾ മാൾഡാ മുതുബോൻ സുഷൻ മകൻ പിന്റു ( 22) എന്നിവരാണ് പന്തളം പോലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും സംയുക്ത പരിശോധനയിൽ കുടുങ്ങിയത്. ആഷിഫിന്റെ കയ്യിൽ നിന്നും 145 ഗ്രാം കഞ്ചാവും പിന്റുവിൽ നിന്നും 10 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു പരിശോധന. എസ് ഐ അനീഷ് എബ്രഹാം, സി പി ഓമാരായ എസ് അൻവർഷ , കെ അമീഷ്, ജി രഞ്ജിത് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
കോന്നിയിൽ പിടികൂടിയ കുമ്മണ്ണൂർ നെടിയകാലയിൽ പുത്തൻ വീട്ടിൽ സകീർ (30), കല്ലേലിതോട്ടം കോന്നി എസ്റ്റേറ്റ് വെസ്റ്റ്ഡിവിഷൻ ബാലു(29) എന്നീ യുവാക്കളിൽ നിന്നും 5 ഗ്രാം വീതം കഞ്ചാവ് പിടിച്ചെടുത്തു.
ഡാൻസഫ് ടീമും കോന്നി പോലീസും ചേർന്നാണ് പരിശോധന നടത്തി ഇവരെ പിടികൂടിയത്. കൂടാതെ ജില്ലയിൽ ഇന്നലെ കഞ്ചാവ് ഉപയോഗിച്ചതിനു 8 പേരെയും പിടികൂടി. റെയ്‌ഡുകൾ തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page