News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീലസന്ദേശങ്ങൾ അയക്കുകയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്ത പ്രതി പിടിയിലായി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീലസന്ദേശങ്ങൾ അയക്കുകയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്ത പ്രതിയെ ആറന്മുള പോലീസ് പിടികൂടി. ആറന്മുള തെക്കേമല,പുന്നക്കാടു ചിറയിൽ,,കുന്നേൽ കണ്ണനെന്ന അബു കണ്ണൻ( 31) ആണ് അറസ്റ്റിലായത്. കുട്ടിയുടെ അമ്മയുടെ പരാതിപ്രകാരം എസ് ഐ വി വിഷ്ണുവാണ്‌ കേസെടുത്തത്.തുടർന്ന് വനിതാ എസ് ഐ കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞവർഷം നവംബർ 12 നാണ് സംഭവം. കുട്ടിയുടെ ഫോണിലേക്ക് ഫേസ്ബുക് മെസ്സഞ്ചർ വഴി അശ്ലീല സന്ദേശങ്ങൾ അയച്ചു ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും, കുട്ടി വീട്ടിൽ നിന്നും പുറത്തുപോകുമ്പോൾ പിന്തുടർന്ന് ശല്യം ചെയ്യുകയും ചെയ്തു എന്നതാണ് പരാതി. തുടർന്ന് എസ് ഐയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ വീടിനടുത്തുനിന്നും ഉടനടി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തി.ഫിഷറീസ് ആർച്ചറിയിൽ കീപ്പറായി താത്കാലിക ജോലി നോക്കി വരുന്ന പ്രതി അവിവാഹിതനാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page