News

ത്രിദിന വ്യക്തിത്വ വികസന പരിശീലനം റാന്നി എംഎൽഎ അഡ്വ.പ്രമോദ് നാരായൺ ഉദ്ഘാടനം നിർവഹിച്ചു

റാന്നിയിൽ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കേരള നോളജ് ഇക്കോണമി മിഷന്റെയും നോളജ് വില്ലേജ് സാങ്കേതിക പഠന കേന്ദ്രം കേരള സ്റ്റേറ്റ് റൂട്രോണിക്സ് റാന്നിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ത്രിദിന വ്യക്തിത്വ വികസന പരിശീലനം ആരംഭിച്ചു. റാന്നി എംഎൽഎ അഡ്വ. പ്രമോദ് നാരായൺ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
റാന്നി ഗ്രാമ പഞ്ചായത്ത് മെമ്പർ സന്ധ്യാ ദേവി അധ്യക്ഷത വഹിച്ചു. റാന്നി ജോബ് സ്റ്റേഷൻ ഇൻചാർജ് . ശ്രീലക്ഷ്മി സതീഷ് സ്വാഗതം പറഞ്ഞു. വിജ്ഞാന കേരളം പ്രോഗ്രാം മാനേജർ ഡോ. ശ്രീകാന്ത് എ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നയന സാബു ,പി.എം.യു.വിഞ്ജാന പത്തനംതിട്ട ,വി.എ.സലീം,കേരള സ്റ്റേറ്റ് റൂട്രോണിക്സ് സുഭാഷ് എം എന്നിവർ സംസാരിച്ചു. പ്രശസ്ത പരിശീലക സൂര്യ മനോഹരൻ ത്രിദിന പരിശീലനത്തിന് നേതൃത്വം നൽകും. ഈ പരിശീലനം തൊഴിൽ സാധ്യതകളെ വിപുലീകരിക്കുകയും വ്യക്തികളുടെ നൈപുണ്യ വികസനത്തിന് പുതിയ മാർഗങ്ങൾ തുറന്നിടുകയും ചെയ്യുമെന്നു സംഘാടകർ പറഞ്ഞു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page