
News
പോലീസിൻ്റെ വാഹന പരിശോധനക്കിടെ പത്തു ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി
പോലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് പത്തു ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിലായത്. ളാഹ പെരുനാട് ഈട്ടിചുവട്ടിൽ വീട്ടിൽ ശരത്
ലാൽ ആണ് പെരുനാട് പോലീസിന്റെ പിടിയിലായത്. വാഹനപരിശോധനക്കിടെ മുക്കത്ത് വച്ചാണ് ഇയാൾ പോലീസിന്റെ പിടിയിലായത്. പെരുനാട് ഇൻസ്പെക്ടർ ജി വിഷ്ണു, എസ് ഐ രവീന്ദ്രൻ, എസ് സി പി ഓ പ്രസാദ്, സി പി ഓ വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി



