
പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, കുടിശിഖകൾ അനുവദിക്കുക
സർവീസ് പെൻഷൻകാരുടെ പെൻഷൻ ക്ഷമാശ്വാസ കുടിശിഖകൾ ഉടൻ അനുവദിക്കണമെന്നും, പന്ത്രണ്ടാം പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നും കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂണിയൻ പഴവങ്ങാടി യൂണിറ്റിന്റെ വാർഷിക സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. വാർഷിക സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡണ്ട് സി.ജെ. ഈശോ റാന്നി അധ്യക്ഷത വഹിച്ചു.
പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റൂബി കോശി യോഗം ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്തംഗം സീമ മാത്യു സന്ദേശം നൽകി. ജില്ലാ ജോ. സെക്രട്ടറി വി പി ശശിധരൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.
മുതിർന്ന അംഗങ്ങളെ
പി ആർ മാധവൻ നായർ ആദരിച്ചു. സാഹിത്യ മത്സര വിജയികൾക്ക് ഡോ. അന്നമ്മ ജേക്കബ്, ബ്ലോക്ക് പ്രസിഡണ്ട് വി.ശാന്ത ശിവൻ എന്നിവർ ഉപഹാരം നൽകി.
സെക്രട്ടറി പി കെ മോഹനൻ നായർ വാർഷിക പ്രവർത്തന റിപ്പോർട്ടും ബെൻസി എബ്രഹാം, വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എൻ ബാലകൃഷ്ണ പിള്ള
ഡോ ഉഷ കെ പുതുമന, വി എസ് ഗോപിനാഥൻ നായർ, കെ എ ഫിലിപ്പ്, പി എസ് സൈമൺ,
ഫാ. മാത്യുസ് മാന്നാകുഴി, ആലിസ് ജേക്കബ്
ആനി വർഗീസ്, ഉഷ അജയകുമാർ, കെ ജാനകി
എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ :സി ജെ ഈശോ റാന്നി (പ്രസിഡണ്ട് )
പി കെ മോഹനൻ നായർ (സെക്രട്ടറി )
ബെൻസി എബ്രഹാം (ട്രഷറർ )
.



