News

ബാങ്ക് അക്കൗണ്ട് നിയമ വിരുദ്ധമായി മരവിപ്പിച്ച എസ്.ബി.ഐ ബാങ്ക് മാനേജർ 30,000 രൂപാ നഷ്ടപരിഹാരം നൽകാന്‍ വിധി

ബാങ്ക് അക്കൗണ്ട് നിയമ വിരുദ്ധമായി മരവിപ്പിച്ച എസ്.ബി.ഐ ബാങ്ക് മാനേജർ 30,000 രൂപാ നഷ്ടപരിഹാരം നൽകാന്‍ വിധി.
അയിരൂർ വില്ലേജിൽ തടിയൂർ തുഷാരം വീട്ടിൽ ആർ. അനിൽ കുമാർ എസ്.ബി.ഐ കോഴഞ്ചേരി ബ്രാഞ്ച് മാനേജർക്കെതിരെയും എസ്.ബി.ഐ കോന്നി ബ്രാഞ്ച് മാനേജർക്കെതിരെയും പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനിൽ ഫയൽ ചെയ്ത‌ ഹർജിയിലാണ് ഈ വിധി ഉണ്ടായത്.
എസ്.ബി.ഐ കോഴഞ്ചേരി ശാഖയിലെ ഒരു അക്കൗണ്ട് ഹോൾഡർ ആയ അനില്‍കുമാര്‍  18.11.2023 ൽ  50,000 രൂപ അക്കൗണ്ടിൽ നിന്നും പിൻവലിക്കാൻ പറ്റാതെ വരികയും തുടർന്ന് മകളുടെ വിദ്യാഭ്യാസ ലോൺ അടക്കുന്നതിന് വേണ്ടി എസ്.ബി.ഐ കോന്നി ശാഖയിലേക്ക് അയച്ച 20,000 രൂപ ആ ബാങ്ക് മരവിപ്പിച്ചതുമാണ് പരാതിക്ക് അടിസ്ഥാനം.ഇതിന്‍റെ  കാരണം ചോദിച്ചപ്പോൾ കർണ്ണാടകയിലെ കോളാർ ടൗൺ പൊലീസ് എസ്.എച്ച്.ഒ യുടെ നിർദ്ദേശം അനുസരിച്ചാണ് അക്കൗണ്ടുകൾ മരവിപ്പിച്ചത് എന്നാണ് അറിയിച്ചത്. ഒരു ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഹർജികക്ഷിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചെതെന്നാണ് കൂടുതൽ അന്വേക്ഷണത്തിൽ മനസ്സിലായത്. ഹർജികക്ഷിക്ക് കേസ്സുമായി ഒരു ബന്ധവുമില്ല. 08.08.2023 ൽ ഒരു ഓൺലൈൻ പർച്ചേസുമായി ബന്ധപ്പെട്ട് 19,000  രൂപ നഷ്ടപ്പെട്ട വിവരം ടോൾ ഫ്രീ നമ്പരായ 1930 ൽ വിളിച്ചു പറഞ്ഞിരുന്നു. എന്നാൽ നാളിതുവരെയായി നഷ്‌ടപ്പെട്ട 19,000 രൂപ ഹർജികക്ഷിക്ക് കിട്ടിയിട്ടില്ല. ഇപ്പോൾ ഹർജികക്ഷിയുടെ ബാങ്കിൽ കിടന്ന രൂപ കുടി ബാങ്കുകാർ മരവിപ്പിച്ച സാഹചര്യമാണുണ്ടായിരിക്കുന്നത്. ബാങ്കുകാരുടെ ഈ നടപടിക്കെതി രെയാണ് ഹർജികക്ഷി കമ്മീഷനെ സമീപ്പിച്ചത്.  എതിർകക്ഷികളായ 2 ബാങ്ക് മാനേജർമാരും കമ്മീഷനിൽ ഹാജരാകുകയും എതിർകക്ഷിയുടെ ആവശ്യപ്രകാരം കോളാർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയെ കുടി പ്രതിയാക്കുകയും ചെയ്തു‌. എന്നാൽ നോട്ടീസ് കൈപ്പറ്റിയിട്ടും എസ്.എച്ച്. ഒ കമ്മീഷനിൽ ഹാജരായി തെളിവുകൾ ഹാജരാക്കിയില്ല.ഇരു കൂട്ടരേയും വിസ്‌തരിച്ച കമ്മീഷന് മനസ്സിലായത് നിയമ പ്രകാരമുളള വ്യവസ്ഥകൾ പാലിക്കാതെയാണ് ഹർജികക്ഷിയുടെ അക്കൗണ്ട് മരവിപ്പിച്ചതെന്നാണ്. ഒരു അക്കൗണ്ട് മരവിപ്പിക്കണമെങ്കിൽ സി.ആര്‍.പി.സി സെക്ഷന്‍ 102 പ്രകാരം അധികാര പരിധിയിൽ വരുന്ന മജിസ്ട്രേറ്റിനെ അറിയിക്കണമെന്നാണ് വ്യവസ്ഥ. കേരള ഹൈക്കോടതി  ഇതു വ്യക്തമാക്കിയിട്ടുളളതാണ്. കമ്മീഷനിൽ പ്രതികൾ ഹാജരാക്കിയ രേഖകൾ പരിശോധിച്ചപ്പോൾ കോളാർ പൊലീസ് സ്റ്റേഷൻകാരോ, ബാങ്ക്കാരോ അക്കൗണ്ട് മരവിപ്പിച്ച കാര്യം മജിസ്ട്രേറ്റിനെ അറിയിച്ചിട്ടുള്ളതായിട്ടുള്ള രേഖകൾ ഒന്നും തന്നെ ഹാജരാക്കിയിട്ടില്ല. ഈ രേഖകൾ ഹാജരാക്കാത്ത സ്ഥിതിക്ക് ബാങ്കുകൾ നിയമവിരുദ്ധമായിട്ടാണ് ഹർജികക്ഷിയുടെ അക്കൗണ്ട് മരവിപ്പിച്ചതെന്ന് കമ്മീഷൻ വിലയിരുത്തി. ഹർജികക്ഷിയുടെ അക്കൗണ്ട് മരവിപ്പിച്ച നടപടി പിൻവലിക്കാനും നഷ്ടപരിഹാരമായി 20,000 രൂപയും കോടതി ചിലവിനായി 10,000 രൂപയും ചേർത്ത് ആകെ 30,000 രൂപ അനില്‍കുമാറിന് ബാങ്ക് കൊടുക്കണമെന്ന് കമ്മീഷൻ കമ്മീഷൻ പ്രസിഡൻ്റ് ബേബിച്ചൻ വെച്ചൂച്ചിറയും നിഷാദ് തങ്കപ്പനും ചേർന്ന് വിധി പ്രസ്താവിക്കുകയായിരുന്നു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page