News

ബാറിൽ പ്രശ്നമുണ്ടാക്കിയത് ചോദ്യം ചെയ്ത ജീവനക്കാരന് മർദ്ദനം : സഹോദരന്മാരായ പ്രതികൾ അറസ്റ്റിൽ

ബാറിൽ പ്രശ്നമുണ്ടാക്കിയത് ചോദ്യം ചെയ്ത ജീവനക്കാരനെ മൊബൈൽ ഫോൺ കൊണ്ട് മർദ്ദിച്ച് മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ടാക്കിയ കേസിൽ സഹോദരന്മാരായ പ്രതികളെ പത്തനംതിട്ട പോലീസ് പിടികൂടി. പത്തനംതിട്ട മുണ്ടുകോട്ടക്കൽ മേലെ വെട്ടിപ്പുറം താന്നിക്കുഴിയിൽ വീട്ടിൽ സെബിൻ സാബു(29), സ്റ്റെഫിൻ സാബു(26) എന്നിവരാണ് പിടിയിലായത്. പത്തനംതിട്ട അമല ബാറിൽ ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ബാറിനുള്ളിൽ ഇരുവരും ചേർന്ന് പ്രശ്നമുണ്ടാക്കിയപ്പോൾ ചോദ്യം ചെയ്ത ജീവനക്കാരൻ കൊല്ലം ശൂരനാട് കക്കാക്കുന്ന് തൃക്കുന്നപ്പുഴ തെക്ക് വയലിൽ തറയിൽ വീട്ടിൽ സോമരാജനാണ് ആക്രമണത്തിൽ പരിക്കേറ്റത്.രണ്ടാം പ്രതി ഇയാളെ പിടിച്ചു തള്ളുകയും, ഒന്നാംപ്രതി അസഭ്യം വിളിച്ചുകൊണ്ട് കയ്യിലിരുന്ന മൊബൈൽ ഫോൺ വീശി മൂക്കിൽ ഇടിക്കുകയുമായിരുന്നു. മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ടാവുകയും മുറിവേൽക്കുകയും ചെയ്തു. സോമരാജന്റെ മൊഴിപ്രകാരം കേസെടുത്ത പത്തനംതിട്ട പോലീസ്, സ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തുകയും, ബാറിലെയും മറ്റും സിസിടിവി ദൃശ്യങ്ങൾ ജില്ലാ പോലീസ് സൈബർ സെല്ലിന്റെ നേതൃത്വത്തിൽ പരിശോധിക്കുകയും ചെയ്തു. ദൃശ്യങ്ങളിൽ നിന്നും, പ്രതികൾ ബാറിൽ എത്തുകയും സംഭവത്തിനുശേഷം തിരിച്ചുപോവുകയും ചെയ്ത ഓട്ടോറിക്ഷ തിരിച്ചറിയുകയും, അത് കേന്ദ്രീകരിച്ചു അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു. തുടർന്ന് മുണ്ടുകോട്ടക്കൽ നിന്നും ഇന്ന് രാവിലെ പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.പ്രതികളെ സാക്ഷികളെയും മറ്റും കാണിച്ചു തിരിച്ചറിഞ്ഞ ശേഷം വിശദമായ ചോദ്യം ചെയ്തപ്പോൾ, ഇരുവരും കുറ്റം സംബന്ധിച്ചു. സെബിൻ മർദ്ദിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു പരിശോധിച്ചു. ഓട്ടോറിക്ഷയും പിടിച്ചെടുത്തു. സെബിൻ പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ 2017 ൽ രജിസ്റ്റർ ചെയ്ത ലഹളയുണ്ടാക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ കേസിലും, മലയാലപ്പുഴ സ്റ്റേഷനിൽ 2020 ലെടുത്ത പച്ചമണ്ണ് കടത്തൽ കേസിലും 2022 ൽ രജിസ്റ്റർ ചെയ്ത പച്ചമണ്ണ് കടത്തൽ കേസിലുംപ്രതിയായിട്ടുണ്ട്. സ്റ്റെഫിൻ 2017 ൽ രജിസ്റ്റർ ചെയ്ത ലഹളയുണ്ടാക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ കേസിൽ കൂട്ടുപ്രതിയായിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page