
ഭാര്യാസഹോദരിയെയും മകനെയും ആക്രമിച്ചയാൾ അറസ്റ്റിലായി
പത്തനംതിട്ട കടമ്പനാട്ട് ഭാര്യാസഹോദരിയെയും മകനെയും ആക്രമിച്ചു പരിക്കേല്പിച്ച കേസിലെ പ്രതിയെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. കടമ്പനാട് വടക്ക് കൈരളി ജംഗ്ഷനിൽ ചരുവിളയിൽ സുരേഷ് (44) ആണ് പിടിയിലായത്. 17ന് രാത്രി 8.30ഓടെ മുൻവിരോധം നിമിത്തം ഭാര്യാസഹോദരിയായ സൌമ്യയുടെ വീട്ടിൽ അതിക്രമിച്ചുകയറി സൌമ്യയെ ഒരു വിറകു കഷണം കൊണ്ടും സൌമ്യയുടെ മകനായ കാർത്തികിനെ സ്ക്വയർ പൈപ്പ് കൊണ്ടും അടിച്ച് പരിക്കേല്പിക്കുകയായിരുന്നു. ആക്രമണത്തിൽ കാർത്തികിന്റെ കൈമുട്ടിന് പൊട്ടൽ സംഭവിച്ചു. തുടർന്ന് 18ന് കാർത്തിക് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. എസ് ഐ ആർ ശ്രീകുമാർ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ സംഭവസ്ഥലത്തുനിന്നും പോലീസ് പിടികൂടി. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. പോലീസ് ഇൻസ്പെക്ടർ എ അനൂപിന്റെ നേതൃത്വത്തിൽ എസ് ഐ ആർ ശ്രീകുമാർ, എ എസ് ഐമാരായ സജികുമാർ, ശിവപ്രസാദ്, എസ് സി പി ഒമാരായ സുനിൽ, ജസീർ, സി പി ഒ കലേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി



