
മോണ്ടിസോറി, പ്രീ – പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ്/അഭിമുഖം/വെറ്ററിനറി സര്‍ജന്‍ നിയമനം/ടെന്‍ഡര്‍/യോഗ ഇന്‍സ്ട്രക്ടര്‍ ഒഴിവ്/അഭിമുഖം/പ്രൈവറ്റ് ട്രെയിനി അഡ്മിഷന്‍/എംപ്ലോയ്‌മെന്‍ രജിസ്‌ട്രേഷന്‍വെറ്ററിനറിസയന്‍സ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം
വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം
ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിന് കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെ പരിഗണിക്കും. പത്തനംതിട്ട വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ല മൃഗസംരക്ഷണ ഓഫീസില്‍ മാര്‍ച്ച് ആറിന് ഉച്ചയ്ക്ക് 12.30 നാണ് അഭിമുഖം. തിരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കും. വൈകിട്ട് ആറ് മുതല്‍ രാവിലെ ആറുവരെയാണ് സേവനം. ബയോഡേറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 0468 2322762.
എംപ്ലോയ്‌മെന്‍്‌റ് രജിസ്‌ട്രേഷന്‍
ജില്ലയിലെ കെ-ടെറ്റ് യോഗ്യതയുള്ള ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04682222745
പ്രൈവറ്റ് ട്രെയിനി അഡ്മിഷന്‍
ചെന്നീര്‍ക്കര ഐടിഐ യിലെ 2025 വര്‍ഷത്തെ പ്രൈവറ്റ് ട്രെയിനികളുടെ അഡ്മിഷനുളള വിജ്ഞാപനം https://det.kerala.gov.in വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അപേക്ഷ പൂരിപ്പിച്ച് അനുബന്ധ രേഖകളോടൊപ്പം നേരിട്ടോ തപാല്‍ മുഖേനെയോ മാര്‍ച്ച് 10 ന് വൈകിട്ട് നാലിന് മുമ്പ് തിരുവനന്തപുരം ട്രെയിനിംഗ് ഡയറക്ടറേറ്റില്‍ എത്തിക്കണം. ഫോണ്‍ : 04682258710
മോണ്ടിസോറി, പ്രീ – പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ്
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ മാര്‍ച്ചില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ – പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് ബിരുദം/ പ്ലസ് ടു/ എസ് എസ് എല്‍ സി യോഗ്യതയുള്ള വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314.
ടെന്‍ഡര്‍
വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 200 ആണ്‍കുട്ടികള്‍ക്ക് ആവശ്യമായ രണ്ട് ജോഡി യൂണിഫോം, മൂന്ന് ജോഡി നൈറ്റ് ഡ്രസുകള്‍ (ടീ ഷര്‍ട്ട്, ട്രാക്ക് പാന്റ്) എന്നിവ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 16. ഫോണ്‍ : 9447859959.
യോഗ ഇന്‍സ്ട്രക്ടര്‍ ഒഴിവ്
വനിതകള്‍ക്കായി ഓമല്ലൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി നടത്തുന്ന യോഗാ പരിശീലന പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തില്‍ യോഗാ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. പ്രതിമാസം 12000 രൂപ. പ്രായം 50 വയസില്‍ താഴെ. അംഗീകൃത സര്‍വകാലശാലയില്‍ നിന്ന് ബിഎന്‍വൈഎസ് അല്ലെങ്കില്‍ എം എസ് സി യോഗ, എം ഫില്‍ യോഗ അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാല, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയില്‍ നിന്ന് ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗയിലുളള പി ജി ഡിപ്ലോമ എന്നിവയില്‍ ഏതെങ്കിലും യോഗ്യത നേടിയവര്‍ അസല്‍ രേഖ സഹിതം മാര്‍ച്ച് 10 രാവിലെ 11ന് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന കൂടികാഴ്ചയില്‍ ഹാജരാകണം. ഫോണ്‍ : 9446131904.



