
പത്തനംതിട്ട ജില്ല/സർക്കാർ/നിയമനം/ടെന്‍ഡര്‍/തൊഴിലവസരം/ധനസഹായത്തിന് അപേക്ഷ /ക്വട്ടേഷന്‍ /പെയിന്‍ ആന്റ് പാലിയേറ്റീവ് നഴ്സ് / അറിയിപ്പുകൾ
മോക്ഡ്രില്‍ ജനുവരി 30 ന്
കെട്ടിടങ്ങള്‍ തകരുന്നത് ഉള്‍പ്പടെയുള്ള സാഹചര്യങ്ങളിലെ രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച മോക്ഡ്രില്‍ ഇന്ന് ജില്ലയില്‍. രാവിലെ 11ന് കലക്‌ട്രേറ്റിലാണ് നടത്തുക. ദേശീയ ദുരന്തനിവാരണ സേന ഉള്‍പ്പടെ ബന്ധപ്പെട്ട വകുപ്പുകള്‍ പങ്കെടുക്കും. മോക്ഡ്രില്‍ സാഹചര്യം കണക്കിലെടുത്ത് ആരും പരിഭ്രാന്തരാകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അറിയിച്ചു.
ജലവിതരണം : ജാഗ്രത പാലിക്കണം
പമ്പാജലസേചന പദ്ധതിയുടെ വേനല്‍ക്കാല ജലവിതരണം തുടങ്ങിയതിനാല്‍ പിഐപി മെയിന്‍ കനാല്‍ പ്രദേശങ്ങളായ വടശ്ശേരിക്കര, റാന്നി, ചെറുകോല്‍, വലതുകര കനാല്‍പ്രദേശങ്ങളായ അയിരൂര്‍, തോട്ടപ്പുഴശ്ശേരി, കോയിപ്രം, പുറമറ്റം, ഇരവിപേരൂര്‍, കവിയൂര്‍, കുറ്റൂര്‍ , ഇടതുകര പ്രദേശങ്ങളായ നാരങ്ങാനം, കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി, ഇലന്തൂര്‍, മെഴുവേലി, ആറ•ുള എന്നിവിടങ്ങളിലുള്ളവര്‍ കനാലില്‍ കുളിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങരുത്. കനാലുകളില്‍ ജൈവ-അജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനും കര്‍ശന നിയന്ത്രണം ഉണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ടെന്‍ഡര്‍
ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രോജക്ട്പരിധിയിലുള്ള 24 അങ്കണവാടികളിലേക്ക് ഫര്‍ണിച്ചര്‍ വാങ്ങുന്നതിനുളള ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി -ഫെബ്രുവരി 12. വിവരങ്ങള്‍ക്ക് – ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയം, ഇലന്തൂര്‍, നെല്ലിക്കാല.പി.ഒ, ഫോണ്‍ – 0468 2362129. ഇ-മെയില്‍: icdsprojectelanthur@gmail.com
ടെന്‍ഡര്‍
പറക്കോട് ശിശുവികസന പദ്ധതി ഓഫീസിലേക്ക് 2025 ഫെബ്രുവരി ഒന്നുമുതല്‍ 2026 ജനുവരി 31 വരെ കരാര്‍അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടാക്്സി പെര്‍മിറ്റുള്ള വാഹന ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 13. ഫോണ്‍ : 04734217010, 9446524441. ഇ-മെയില്‍ : icdspkdpta@gmail.com
പെയിന്‍ ആന്റ് പാലിയേറ്റീവ് നഴ്സ്
കൊറ്റനാട് ഹോമിയോ ആശുപത്രിയില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് പദ്ധതിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്നതിനായി നഴ്സുമാരുടെ പട്ടിക തയാറാക്കുന്നതിന് അഭിമുഖം നടത്തുന്നു. എസ്എസ്എല്‍സി, ജിഎന്‍എം, ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് നഴ്സിംഗ് (സര്‍ക്കാര്‍ അംഗീകാരം) യോഗ്യതയുളളവരോ ജിഎന്‍എം മാത്രം ഉളളവരെയോ പരിഗണിക്കും. വിദ്യാഭ്യാസയോഗ്യതതെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി ആറിന് രാവിലെ 10.30ന് അടൂര്‍ റവന്യൂ ടവറിലുളള ഹോമിയോപതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 04734 226063.
ക്വട്ടേഷന്‍
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജിലെ ഇലക്ട്രോണിക്സ്, ബയോമെഡിക്കല്‍ എഞ്ചനീയറിംഗ് വിഭാഗങ്ങളിലേക്ക് കണ്‍സ്യൂമബിള്‍സ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി ഏഴ്. ഫോണ്‍ : 04735 266671 . ഇ-മെയില്‍ : gptcvchr@gmail.com
ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ കര്‍ഷകതൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസ ധനസഹായത്തിനുളള അപേക്ഷ ക്ഷണിച്ചു. 2024 അധ്യയന വര്‍ഷത്തില്‍ കേന്ദ്ര, കേരള സര്‍ക്കാര്‍ എയ്ഡഡ് യൂണിവേഴ്സിറ്റി കോളജുകളില്‍ നിന്നും റഗുലര്‍ കോഴ്സുകളില്‍ ബിരുദം, പ്രൊഫഷണല്‍ ബിരുദം, പി.ജി, പ്രൊഫഷണല്‍ പി.ജി. ഐ.ടി.ഐ, ടി.ടി.സി. പോളിടെക്നിക്, ജനറല്‍ നഴ്സിംഗ്, ബി.എഡ്, മെഡിക്കല്‍ ഡിപ്ലോമ എന്നീ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളുടെ മാതാപിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റ്, സര്‍ട്ടിഫിക്കറ്റ്, ക്ഷേമനിധി പാസ്ബുക്ക്, റേഷന്‍കാര്‍ഡ് , ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും, കര്‍ഷകതൊഴിലാളിയാണെന്ന യൂണിയന്‍ സാക്ഷ്യപത്രവും ഹാജരാക്കണം. അപേക്ഷാഫോമിന്റെ മാതൃക www.agriworkersfund.org വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ ജനുവരി 31ന് വൈകിട്ട് അഞ്ചുവരെ നല്‍കാം. ഫോണ്‍ : 0468-2327415
അസാപ്പ് കേരളയില്‍ തൊഴിലവസരം
അസാപ് കേരളയില്‍ എ.ആര്‍./വി.ആര്‍. ട്രെയിനര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ബി.ടെക്, എം.ടെക്, ബി.സി.എ, എം.സി.എ വിഷയങ്ങളിലോ മറ്റു വിഷയങ്ങളിലെയോ ബിരുദം വേണം. കളമശ്ശേരി, കഴക്കൂട്ടം, പാമ്പാടി, കുന്നംകുളം എന്നിവിടങ്ങളിലെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളിലായാണ് അവസരം. അവസാന തീയതി ജനുവരി 30. വെബ്സൈറ്റ്: www.asapkerala.gov.in/careers
ടെന്‍ഡര്‍
വടശ്ശേരിക്കര സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഉപയോഗത്തിനായി ഓപ്പണ്‍ കിണര്‍ നിര്‍മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 10. ഫോണ്‍ : 9447859959.
ഡോക്ടര്‍ നിയമനം
ജില്ലയില്‍ നിലവില്‍ ഒഴിവുളള അസിസ്റ്റന്റ് സര്‍ജന്‍/ക്യാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അഡ്ഹോക്ക് വ്യവസ്ഥയില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി ഒന്നിന് രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 0468 2222642 , ഇ-മെയില്‍ : dmohpathanamthitta@gmail.com
റേഷന്‍ വിതരണം 31വരെ
ജനുവരിയിലെ റേഷന്‍ വിതരണം 31ന് അവസാനിക്കുന്നതിനാല്‍ റേഷന്‍ വാങ്ങാത്ത കാര്‍ഡുടമകള്‍ സാധനങ്ങള്‍ വാങ്ങണമെന്ന് റാന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.



