News

പത്തനംതിട്ട ജില്ലയിൽ ഓപ്പറേഷൻ പി ഹണ്ട്: 5 മൊബൈൽ ഫോണുകൾ പിടികൂടി

നിരന്തരം അശ്ലീലസൈറ്റുകൾ സന്ദർശിക്കുകയും, അശ്ലീലദൃശ്യങ്ങൾ കാണുകയും ശേഖരിച്ചുവക്കുകയും കൈമാറുകയും ചെയ്യുന്നവരെ കേന്ദ്രീകരിച്ച് ജില്ലയിൽ ഓപ്പറേഷൻ പി ഹണ്ട് എന്നപേരിൽ പോലീസ് പരിശോധന നടന്നു. ജില്ലാ പോലീസ് സൈബർ സെല്ലിന്റെയും, വിവിധ പോലീസ് സ്റ്റേഷനുകളുടെയും സംയുക്തനേതൃത്വത്തിലാണ് റെയ്ഡുകൾ നടന്നത്. ഇത്തരത്തിൽ ഉപയോഗിച്ചുവെന്ന് കണ്ടെത്തിയ 4 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. തിരുവല്ലയിൽ രണ്ടും, ആറന്മുള റാന്നി കീഴ് വായ്പൂർ,എന്നിവടങ്ങളിൽ ഓരോന്നുവീതവുമാണ് പിടിച്ചെടുത്തത്. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരമാണ് റെയ്ഡ് നടന്നത് . ബന്ധപ്പെട്ട എസ് എച്ച് ഓമാർ തുടർനടപടികൾ കൈകൊണ്ടു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page