
News
മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ജില്ലാ പോലീസ് ആസ്ഥാനത്ത് പ്രതിജ്ഞയെടുത്തു
അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ജില്ലാ പോലീസ് ആസ്ഥാനത്ത് പ്രതിജ്ഞയെടുത്തു. രാവിലെ 11 ന് നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡിഷണൽ എസ് പി ആർ ബിനു, ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി കെ എ വിദ്യാധരൻ, സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ജി സുനിൽ കുമാർ, വിവിധ യൂണിറ്റുകളിലെ ഉദ്യോഗസ്ഥർ, മിനിസ്റ്റീരിയൽ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.



