News

:മലയോര മേഖലകളിൽ മഴകനത്തതോടെ കിഴക്കൻമേഖലകളിലെ 3 കോസ് വേകളും വെള്ളത്തിൽ മുങ്ങി


റാന്നി:മലയോര മേഖലകളിൽ മഴകനത്തതോടെ കിഴക്കൻമേഖലകളിലെ 3 കോസ് വേകളും വെള്ളത്തിൽ മുങ്ങി, കുരുമ്പൻമൂഴി, അരയാഞ്ഞിലിമൺ, പെരുനാട് എന്നിവയാണ് മുങ്ങിയത്
വനവും, നദിയും കൂടി പൂട്ടിട്ട് മലയോരമേഖല,പതിവ്തെറ്റാതെ ഈ വർഷവും,കുരുമ്പൻ മൂഴി നിവാസികൾ ഒറ്റപ്പെടലിൻ്റെ ദുരിതത്തിലായി,മാനത്ത് മഴ മേഘം മൂടിയാൽ, കുരുമ്പൻ മൂഴി നിവാസികൾ ഭയാശങ്കയാകും, ഒരു വർഷത്തിൽ നാലു പ്രാവിശ്യം മെങ്കിലും, ആദിവാസി കോളനിയിലടക്കമുള്ള 400 കുടുമ്പം ഒറ്റപ്പെടലിൻ്റെ ദൗർഭാഗ്യം തേടിയെത്തും. വെള്ളപൊക്കം കാരണം അവരുടെ, സുഗമമായ യാത്രാ പാത അടയും, പരാതികൾ പറഞ്ഞും, പ്രതിക്ഷേധം അറിയിച്ചും മടുത്തു. വേനൽമഴ വന്നാലും, കാലവർഷമായാലും, ദുർഗ്ഗതി തന്നേ. മൂന്ന് വർഷം മുൻപ് സഥലം സന്ദർശിച്ച സംസ്ഥാന മന്ത്രിക്ക് വരെ യാത്രാ തടസ്സം ഉണ്ടായപ്പോഴും, പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്ന്, ജനങ്ങൾക്ക്, ഉറപ്പ് കൊടുത്തെങ്കിലും, , അതും നടന്നില്ല, മലയോര മേഖലയായ വെച്ചൂച്ചിറ, നാറാണംമൂഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന,പമ്പാ നദിയിലെ കുരുമ്പൻ മൂഴി കോസവേ,കനത്ത വെള്ളത്തിലായാൽ ചിലപ്പോൾ ഒരാഴ്ചയോളം പ്രദേശവാസികൾ ഒറ്റപ്പെട്ട് കഴിയേണ്ടിവരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിൽ ഇവിടെ വെള്ളപൊക്കം ഉണ്ടായി, മഴ കുറഞ്ഞതിനാൽ, ഒരു ദിവസം കഴിഞ്ഞപ്പോൾ, വെള്ളത്തിൻ്റെ തോത് കുറഞ്ഞങ്കിലും കാലം വർഷം പൂർണ്ണമായി മാറുന്നതു വരെ കാത്തിരിക്കേണ്ടി വരും. പലപ്പോഴും വെള്ളംകാരണം ദിവസങ്ങൾ പെരുന്തേനരുവിക്കക്കരെയുള്ള 400 ലേറെ കുടുംബങ്ങൾ ബാഹ്യലോകവുമായി ഒറ്റപ്പെട്ടു കഴിയേണ്ടിവരും.
മഴ കനത്താൽ പെരുന്തേ നരുവി വൈദ്യുത പദ്ധതിയുടെ മിനി ഡാം നിറയുന്ന അവസ്ഥയാണ് ,അവിടെ വെള്ളം ഒഴുക്കിവിട്ടാൽ,ഈ പ്രദേശത്തെ ഏക ആശ്രയമായ കോസ് വേ ഉറപ്പായി മൂടിയ നിലയിലാകും. നദിയിലെ വെള്ള നില താഴാതെ നിൽക്കുന്നതു കൊണ്ടും വൈദുത പദ്ധതിയിൽ നിന്ന് ഉദ്പാദനം വഴി വെള്ളം പുറംതള്ളാഞ്ഞതുമാണ് നദിയിൽ വെള്ളത്തിന്റെ അളവ് താഴാത്തതിന്റെ കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. ഇതു മൂലം ഒറ്റപ്പെട്ട മണക്കയം കുരുമ്പൻ മൂഴി പ്രദേശത്തെ സാധാരണ കാരായ കുടുംബങ്ങളുടെ ദുരിതം ബന്ധപ്പെട്ട ജനപ്രതിനിധികളും വിവിധ സർക്കാർ വകുപ്പുകളും കണ്ടില്ലെന്നു നടിക്കുകയാണെന്ന് നാട്ടുകാർ പറയുന്നത് ഓരോ വർഷവും പഴയ കഥയായി മാറി വരും. ഓരോ തവണയും വെള്ളം ഉയരുമ്പോൾ എത്താറുള്ള ജന പ്രതിനിധികളോ ഉദ്യോഗസ്ഥരും എത്തുകയോ തങ്ങളുടെ ദുരിതം മനസ്സിലാക്കുകയോ ചെയ്തില്ലെന്നതിലുപരി ഇതിന് ശ്വാശതപരിഹാരം ഉണ്ടാകാത്തതിനാണ് പ്രദേശവാസികൾക്ക് ഏറെ സങ്കടം. ഇവിടെ നിന്ന് വെള്ളം കയറി വഴി അടഞ്ഞാൽ പിന്നെ പുറം ലോകവുമായി ബന്ധപ്പെടാൻ മാർഗ്ഗമില്ല. ജോലി കാര്യങ്ങൾക്കോ പഠനാവശ്യത്തിനോ നിത്യവും മറുകരയെ ആശ്രയിച്ചിരുന്ന വർ പ്രതിസന്ധിയിലാകുകയാണ് പതിവ്. രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനും എന്തു ചെയ്യുമെന്നറിയാതെ വെള്ളം ഇറുങ്ങും വരെ കാത്തിരിക്കണം . ഒരോ വെള്ളപ്പൊക്ക സമയത്തും സ്ഥലത്തെത്തിയിരുന്ന ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും നാട്ടുകാരുടെ ദുരിതം പരിഹരിക്കാൻ നടപടികളുണ്ടാക്കും എന്ന വാഗ്ദാനം നൽകിയിട്ടുള്ളതല്ലാതെ ഫലവത്തായ സംവിധാനങ്ങളൊന്നും ഇതുവരെ ഉണ്ടാകാത്തതാണ് ആദിവാസി കോളനികൾ ഉൾപ്പെടെ വലിയൊരു പ്രദേശത്തെ ജനങ്ങൾ ഇപ്പോഴും ദുരിത കയത്തിൽ കഴിയാൻ കാരണം. വെള്ളത്തിൻ്റെ അളവ് കൂടിയാൽ കോസ് വെയിൽ കൈ വിരികൾ മൂടിയാണ് മിക്കപ്പോഴും വെള്ളം കിടക്കുന്നത്. രണ്ട് കൊല്ലം മുൻപ് ഇരുമ്പുപാലം നിർമ്മിക്കുമെന്ന് പറഞ്ഞതല്ലാതെ ഇതു വരെ ഒന്നും നടന്നില്ലന്നാണ് പ്രദേശവാസികളുടെ ആക്ഷേപം

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page