
മലയാലപ്പുഴ പൊതീപ്പാട് എസ് എൻ ഡി പി യു പി സ്കൂൾ ഓഡിറ്റോറിയത്തിൽ ബോധവൽക്കരണക്ലാസ്സ് നടത്തി
ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പത്തനംതിട്ട പോലീസ് സബ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണക്ലാസ്സ് നടത്തി. മലയാലപ്പുഴ പൊതീപ്പാട് എസ് എൻ ഡി പി യു പി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പട്ടികജാതി പട്ടികവർഗ്ഗ വിഭവങ്ങൾക്കുള്ള ബോധവത്കരണ ക്ലാസ്സ് ആണ് സംഘടിപ്പിച്ചത്. രാവിലെ 10 നാരംഭിച്ച പരിപാടിയുടെ ഉദ്ഘാടനം പത്തനംതിട്ട ഡി വൈ എസ് പി എസ് ന്യൂമാൻ നിർവഹിച്ചു. അഡ്വ.പി എസ് നരേന്ദ്രനാഥ് ബോധവത്കരണ ക്ലാസ്സെടുത്തു. മലയാലപ്പുഴ എസ് എച്ച് ഒ ബി എസ് ശ്രീജിത്ത്, എസ് ഐ വി എസ് കിരൺ, വാർഡ് അംഗം മഞ്ചേഷ്, എസ് എസി എസ് ടി മോണിറ്ററിങ് കമ്മിറ്റി മെമ്പർ തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു. പട്ടികജാതി വിഭാഗങ്ങളുടെ വിവിധ അവകാശങ്ങൾ സംബന്ധിച്ച നിയമങ്ങൾ, ലഹരിക്കെതിരായ ജാഗ്രത പുലർത്തേണ്ടതിന്റെ പ്രാധാന്യം എന്നീ വിഷയങ്ങൾ അധികരിച്ചായിരുന്നു ബോധവൽക്കരണക്ലാസ്സ്. പരിപാടിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പൊതു ജനങ്ങൾ പങ്കെടുത്തു.



