
News
മാർത്തോമ്മ ഹയർ സെക്കണ്ടറി സ്കൂൾ സ്‌റ്റുഡൻ്റ് പോലീസ് പരിസ്ഥിതി ബോധവത്ക്കരണറാലി നടത്തി
പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കണ്ടറി സ്കൂൾ സ്‌റ്റുഡൻ്റ് പോലീസ് കേഡറ്റി(എസ് പി സി )ൻ്റെ നേതൃത്വത്തിൽ നഗരത്തിൽ പൊതുജനങ്ങൾക്കായി പരിസ്ഥിതി ബോധവത്ക്കരണം നടത്തി. വൃക്ഷത്തൈകളും പ്രകൃതിയെ സംരക്ഷിക്കണമെന്നാവശ്യപ്പെടുന്ന മുഖംമൂടികളുമായി നടത്തി റാലി വ്യത്യസ്തമായി. നഗരം ചുറ്റി നടന്ന റാലി ഗാന്ധി സ്ക്വയറിൽ സമാപിച്ചു. എസ് ഐ കെ സുരേന്ദ്രൻ ബോധവൽക്കരണസന്ദേശം നൽകി.
പ്രിൻസിപ്പൽ ജിജി മാത്യു സ്‌ക്കറിയ, വി റ്റി മിൻ്റോ, എ. സി. പി. ഒ ജിഷാ തോമസ്, സി കെ സജി, സ്റ്റുഡൻ്റ് കേഡറ്റുകളായ അൽ അമീൻ, ജെറി, ഭാവിൻ തുടങ്ങിയവർ നേതൃത്വം നൽകി.
.



