
യുവതിയെയും പ്രായപൂർത്തിയാകാത്ത മകളെയും വീട്ടിൽ കയറി ക്രൂരമായി ആക്രമിച്ച പ്രതി പോലീസിൻ്റെ പിടിയിലായി
യുവതിയെയും പ്രായപൂർത്തിയാകാത്ത മകളെയും വീട്ടിൽ കയറി ക്രൂരമായി ആക്രമിച്ച പ്രതി പോലീസിൻ്റെ പിടിയിലായി
അടൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം വിഴിഞ്ഞം ഹാർബർ ടൗൺഷിപ്പ് , . 177 നമ്പർ വീട്ടിൽ ഫഹറുദ്ദീൻ (49) ആണ് പിടിയിലായത്. വ്യാഴം രാവിലെ 6.30 മണിയോടെ ഫഹറുദ്ദീന്റെ ഭാര്യാ സഹോദരിയായ അടൂർ കോട്ടമുകൾ സ്വദേശി റഷീദ മൻസിലിൽ ബിസ്മിയുടെ വീട്ടിലെത്തിയ പ്രതി കതക് ചവിട്ടി തുറന്ന് ബിസ്മിയെയും 12 വയസ്സുള്ള മകളെയും തൂമ്പ കൊണ്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു. തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ ബിസ്മിയെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസെടുത്ത അടൂർ പോലീസ് ഉടൻ തന്നെ സംഭവ സ്ഥലത്ത് നിന്നും പ്രതിയെ കസ്റ്റഡിയിൽ എടുത്തു. അടൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീകുമാർ , Iഎസ്.ഐ മാരായ അനീഷ് എബ്രഹാം , അനൂപ് രാഘവൻ , ഏ.എസ്.ഐ പ്രമോദ് ജികുമാർ , എസ് സി പി ഒ ശ്യാം കുമാർ , സി പി ഒ വൈശാഖ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



