
റാന്നിയിൽ ലഹരിക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ്,ബി ആർ സി നേതൃത്വത്തിൽ ജാഗ്രത ജാഥ സംഘടപ്പിച്ചു
ലഹരിയുടെ വിദ്യാലയ പ്രവേശം തടയാൻ പൊതുസമൂഹം ജാഗ്രത കാണിക്കണമെന്ന് ഉണർത്തിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷ കേരള റാന്നി ബിആർസിയുടെയും നേതൃത്വത്തിൽ അധ്യാപക സംഗമവും സമൂഹ ജാഗ്രത ജാഥയും സംഘടിപ്പിച്ചു. റാന്നി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ആർ മനോജ് കുമാർ അധ്യാപക സംഗമം ഉദ്ഘാടനം ചെയ്ത ശേഷം സമൂഹ ജാഗ്രത ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. ഉപജില്ലാ വിദ്യാഭ്യാ ഓഫീസർ പ്രീതി ജോസഫ് അധ്യക്ഷത വഹിച്ചു.ബിപിസി ഷാജി എ.സലാം പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും ഏറ്റെടുത്ത് നടപ്പാക്കുന്ന ലഹരി വിരുദ്ധ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിശദീകരിച്ചു. എച്ച്.എം. ഫോറം കൺവീനർ സുരേഷ് വർക്കി, ബിനു കെ സാം എന്നിവർ സംസാരിച്ചു.വിദ്യാലയത്തിന് പുറത്തുള്ള കുട്ടികളുടെ സൗഹൃദങ്ങളും ഇടപെടലുകളും പൊതുസമൂഹം നിരീക്ഷിക്കുകയും അരുതാത്തവ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ടവരെ അറിയിക്കുകയും വേണമെന്ന് യോഗം അഭ്യർത്ഥിച്ചു.മാർച്ച് 22ന് സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന വിപുലമായ പരിപാടികളുടെ പ്രചരണാർത്ഥമാണ് റാന്നി ബി ആർ സി അധ്യാപക സംഗമവും സമൂഹ ജാഗ്രതാ ജാഥയും സംഘടിപ്പിച്ചത്.



