News

ആനിക്കാട് മല്ലപ്പള്ളി കോട്ടാങ്ങൽ ശുദ്ധജലപദ്ധതി കമ്മിഷൻ ചെയ്യണമെന്ന് ആവിശ്യപെട്ട് യു ഡി എഫ് ബഹുജന ധർണ്ണ നടത്തി

ധർണ്ണജില്ലാ ചെയർമാൻ അഡ്വ വർഗീസ് മാമ്മൻ യോഗം ഉദ്ഘാടനം ചെയ്തു
മല്ലപ്പള്ളി ആനിക്കാട് കോട്ടാങ്ങൽ ശുദ്ധജല വിതരണ പദ്ധതി ഉടൻ കമ്മീഷൻ ചെയ്യണമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗീസ് മാമ്മൻ ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ജലസേചന വകുപ്പ് മന്ത്രിയായിരുന്ന പി ജെ ജോസഫ് ഉദ്ഘാടനം ചെയ്ത പദ്ധതി 70% പൂർത്തീകരിച്ചിട്ടും കഴിഞ്ഞ 9 വർഷക്കാലമായി ഒരു പണിയും നടത്താതെ ഉള്ള ഇടതുപക്ഷ സർക്കാരിന്റെ അനാസ്ഥ പ്രതിഷേധാർഹവുമാണെന്ന് അഡ്വക്കേറ്റ് വർഗീസ് മാമൻ പറഞ്ഞു. ആനിക്കാട് മല്ലപ്പള്ളി കോട്ടാങ്ങൽ പ്രദേശത്തെ ശുദ്ധജല ശ്യാമത്തിന് ശാശ്വത പരിഹാരം കാണുന്ന ഈ പദ്ധതി ഉടൻ പൂർത്തീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് ആനിക്കാട് മണ്ഡലം ചെയർമാൻ തോമസ് മാത്യു അധ്യക്ഷത വഹിച്ചു. കെ ഇ അബ്ദുൽ റഹ്മാൻ, റെജി തോമസ്, കുഞ്ഞുകോശി പോൾ, എബി മേക്കരിങ്ങാട്ട്, ലിൻസൺ പാറോലിക്കൽ, പി റ്റി എബ്രഹാം,എം എം ബഷീർക്കുട്ടി,കെ പി ഫിലിപ്പ്,സൂസൻ ഡാനിയേൽ,ലിയാക്കത്ത് അലിക്കുഞ്ഞ്,ദേവദാസ് മണ്ണൂരാൻ,അബ്‌ദുൾ ശുക്കൂർ, കെ പി ശെൽവകുമാർ,ലൈലാ അലക്സാണ്ടർ, മോളികുട്ടി സിബി,മുഹമ്മദ്‌ സലീൽ,മാത്യു റ്റി ജി,ജോൺസൻ പി എ,ബിജു കുളങ്ങര, ശ്രീലതേഷ് കുമാർ, കുഞ്ഞുമോൻ റ്റി റ്റി,കെ എസ് പ്രസാദ്,എം എസ് ശ്രീദേവി,ബഷീർ കെ എസ്,കെ ജി ശ്രീധരൻ, എം എസ് ശ്രീദേവി,ഷിന്റാ ഷാജി എന്നിവർ പ്രസംഗിച്ചു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page