
യുവാവിനെ വടിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിലായി
മുൻവിരോധം കാരണം യുവാവിനെ വടിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ തിരുവല്ല പോലീസ് പിടികൂടി.തിരുവല്ല തിരുമൂലപുരം കദളിമംഗലം അമ്പലത്തിന് സമീപം പ്ലാവേലിൽ വീട്ടിൽ പി ആർ ആർജ്ജുൻ (27) ആണ് അറസ്റ്റിലായത്. പാണ്ടനാട് കിഴക്കേ മായ്ക്കര വന്മഴി വീട്ടിൽ ഷിബി (26)നെ, 16 ന് വൈകിട്ട് 5.30 ഓടെ പാലിയേക്കര പള്ളിക്ക് എതിർവശം റോഡിൽ വച്ച് തടഞ്ഞുനിർത്തി പ്രതി മർദ്ദിച്ചു. പിന്നീട് ചവുട്ടി താഴെയിട്ടശേഷം കയ്യിൽ കരുതിയ വടിവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഷിബിന്റെ മൊഴി രേഖപ്പെടുത്തി തിരുവല്ല പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ കാവുംഭാത്തുനിന്നും കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. സാക്ഷികളെ കാണിച്ച് തിരിച്ചറിഞ്ഞു, കുറ്റസമ്മതം നടത്തിയതിനെതുടർന്ന് ഇന്ന് രാവിലെ 11.30 ന് അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട്, പാലിയേക്കര മുനിസിപ്പൽ കോളനിയിലേക്കും മറ്റും പോകുന്ന റോഡിൽ സ്വകാര്യ വ്യക്തിയുടെ വീടിനു പിന്നിലെ കക്കൂസ് കെട്ടിടത്തിന്റെ മുൻവശം കാടുമൂടിയ പ്രദേശത്തുനിന്നും വടിവാൾ പോലീസ് തെളിവെടുപ്പിൽ കണ്ടെടുത്തു.മറ്റു നടപടികൾക്കൊടുവിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി



