News

റാന്നി താലൂക്കിലെ ഗ്രാമീണ മേഖലകളിലെ യാത്രാക്ലേശം;ജനകീയ സദസ് നടത്തി

റാന്നിതാലൂക്കിലെ ഗ്രാമീണ മേഖലകളിൽ ഉള്ള യാത്രാക്ലേശത്തിന് പരിഹാരമായി ഗ്രാമീണ മേഖലകളിൽ കൂടി ബസ് റൂട്ടുകൾ അനുവദിക്കുക എന്ന ലക്ഷ്യത്തോടെ ജനകീയ സദസ്സ് നടത്തി.
പൊതുജനങ്ങൾ ,ജനപ്രതിനിധികൾ എന്നിവരിൽ നിന്നും നിർദ്ദേശങ്ങൾ ക്രോഡീകരിക്കുന്നതിനായി റാന്നി എം എൽ എ പ്രമോദ് നാരായണൻ്റെ അദ്ധ്യക്ഷതയിൽ റാന്നി ബ്ലോക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്നു, ബ്ലോക്ക്പ്രസിഡന്റ് കെ എസ് ഗോപി,പത്തനംതിട്ട ആർ ടി ഓ ഒ.അൻസാരി എച്ച്,റാന്നി ജോയിന്റ്റ് ആർ ടി ഓ അജികുമാർ ബി, എം വി ഐ അജയകുമാർ എ വി എ എം വി ഐ രാജേഷ് എം എസ്,റാന്നി നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ,വിവിധ സംഘടന പ്രവർത്തകർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു .ആവശ്യമുള്ള ബസ് റൂട്ട് സംബന്ധമായ നിർദ്ദേശങ്ങൾ ഓഗസ്റ്റ് 30ന് മുൻപായി റാന്നി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ സമർപ്പിക്കാവുന്നതാണ് .തുടർന്ന് പരിശോധനകൾക്ക് ശേഷം നടപടിസ്വീകരിക്കുന്നതായിരിക്കുമെന്ന് റാന്നി ജോയ്ൻ്റ് ആർ.റ്റി. ഒ .അറിയിച്ചു

Loading

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page