
News
റാന്നി പെരുനാട്ടിൽ പമ്പാ നദിയിൽ കാണാതായ വയോധികന്റെ മൃതദേഹം കോഴഞ്ചേരിക്ക് താഴെയായി നദിയിൽ കണ്ടെത്തി
റാന്നി പെരുനാട്ടിൽ പമ്പാ നദിയിൽ കാണാതായ വയോധികന്റെ മൃതദേഹം കോഴഞ്ചേരിക്ക് താഴെയായി നദിയിൽ കണ്ടെത്തി. പമ്പാനദിയിൽ കോഴഞ്ചേരിവലിയ പാലത്തിന് താഴെയായി മൃതദേഹം ഒഴുകുന്നതായിസമീപം തിങ്കൾ രാവിലെ കണ്ടെത്തിയിരുന്നു. പെരുനാട് പൂവത്തുംമൂട് മാമൂട്ടിൽ രാജപ്പൻ പിള്ളയെ (85) ആണ് കഴിഞ്ഞ ദിവസം കാണാതായത്. നദിക്കരയിൽ ചെരുപ്പ് കിടക്കുന്നത് കണ്ട മകൻ ഹരികുമാർ ആണ് കാണാതായത് സംബന്ധിച്ച് പെരുനാട് പൊലീസിൽ പരാതി നൽകിയത്.
പൊലീസും ഫയർഫോഴ്സും അന്വേഷണം നടത്തുന്നതിനിടെയാണ് കോഴഞ്ചേരി പാലത്തിന് സമീപം മൃതദേഹം തങ്ങിക്കിടക്കുന്ന നിലയിൽ കാണപ്പെട്ടത്. ഒഴുകി നീങ്ങിയ മൃതദേഹം മാലക്കര കടവിൽ നിന്ന്കരയ്ക്ക് എത്തിച്ച് തുടർ നടപടികൾക്കായി മാറ്റി



